അമ്പലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരായ ഹോസ്ദുര്‍ഗ് കോടതിയിലെ വഞ്ചനാ കേസ് ഒത്തുതീര്‍ന്നു.
കേസിലെ പരാതിക്കാരനായ കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു ആള്‍ട്ടര്‍നേറ്റ് എനര്‍ജി മാര്‍ക്കറ്റിംഗ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമ മാധവന് നമ്പ്യാര്‍ പരാതി പിന്‍വലിച്ചതോടെയാണ് കേസ് അവസാനിപ്പിച്ചത്.
കേസ് ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് പവര്‍ ഫോര്‍ യു സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ പി കെ മാധവന് നമ്പ്യാര്‍ ഹോസ്ദുര്‍ഗ് കോടതിയില്‍് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഇതു പരിഗണിച്ചു കൊണ്ട് വാദം കേട്ട ശേഷമാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജഡ്ജി രാജീവന് വാക്കാല്‍ കാഞ്ഞങ്ങാട്ടെ കേസ് ഒത്തു തീര്‍പ്പാക്കുന്നുവെന്ന് അറിയിച്ചത്. സരിത, ബിജു രാധാകൃഷ്ണന്, സരിതയുടെ അമ്മ ഇന്ദിര, മാനേജര്‍ രവി എന്നിവര്‍ക്കെതിരെ ആയിരുന്നു കേസ്.
ഇവര്‍ തട്ടിയെടുത്ത 1,75000 രൂപ തിരികെ നല്‍കാമെന്ന് സരിത ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നതെന്ന് നമ്പ്യാര്‍ പറഞ്ഞു. ഈ കേസില്‍ ജനുവരി 31ന് സരിതയ്ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഇതു മറച്ചുവച്ച പൊലീസ് സരിതയ്ക്ക് ജാമ്യം ലഭിക്കാന്‍ സഹായം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെ അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്ന് കേസുകളില്‍ സരിതയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് ഈ കേസുകളില്‍ സരിതയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: