ബീജിംഗ്: ചൈനയില്‍ അറുപത്തൊന്നുകാരന്റെ ശരീരത്തില്‍ നിന്ന് 42 പവിഴ മുത്തുകള്‍ നീക്കം ചെയ്തു. കാല് വേദനയ്ക്കുള്ള അസാധാരണ പരിഹാരമായാണ് സോവു എന്നയാള്‍ പവിഴങ്ങള്‍ ശരീരത്തില്‍ തറച്ചത്.
ഹുനാന്‍ പ്രവിശ്യയിലെ നിയാന്ലുന് ഓര്‍ത്തോപീഡിക്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് മുത്തുകള്‍ നീക്കം ചെയ്തത്.
ഇയാളുടെ ഇടുപ്പിലും, കാലുകളിലുമായിട്ടാണ് മുത്തുകള്‍ തറച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കലശലായ കാല് വേദനയെതുടര്‍ന്ന് ഒരു സുഹൃത്താണ് ഹുനാന്‍ പ്രവിശ്യയിലെ ഡോക്ടറിനെ സോവുവിന് പരിചയപ്പെടുത്തിയത്.
ഈ ഡോക്ടറാണ് അസാധാരണ പരിഹാരമായി ചര്‍മ്മത്തിനുള്ളില്‍ 42 പവിഴങ്ങള്‍ തറയ്ക്കാന് നിര്‍ദ്ദേശിച്ചത്. ബന്ധുകളില്‍ ഒരാള്‍ ഇത്തരം രീതിയില്‍ ചികിത്സ ചെയ്ത് സുഖം പ്രാപിക്കുന്നത് കണ്ടാണ് സോവുവും ഇതിന് മുതിര്‍ന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ വേദന അസഹനീയമാകുകയും നടക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതോടെയാണ് സോവു ചികിത്സ തേടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തചംക്രമണക്കുറവ് മൂലം അവയവങ്ങള്‍ക്കുണ്ടാകുന്ന നാശമാണ് സോവുവിന് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: