ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന് സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദ്ദന്‍ പറഞ്ഞു. പൊതുസമ്മതന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചേക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സിപിഐക്ക് പുറത്തും നല്ല വ്യക്തികളുണ്ട്. അവര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ എന്തിന് വേണ്ടെന്ന് വയ്‌ക്കണം. രണ്ടു മൂന്നു പേര്‍ ഇതിനകം സമ്മതം അറിയിച്ചിട്ടുണ്ട്. പേരു പറയുന്നില്ലെന്ന് ബര്‍ദ്ദാന്‍ പറഞ്ഞു. കേരളത്തില്‍ അഞ്ചു സീറ്റിനര്‍ഹതയുണ്ടെങ്കിലും കൂടുതല്‍ സീറ്റ് ചോദിക്കുന്നില്ല. നാലു സീറ്റുകളില്‍ വയനാട് മണ്ഡലത്തില്‍ മാത്രം മാറ്റത്തിന് തയ്യാറാണെന്ന് ബര്‍ദ്ദന്‍ പറഞ്ഞു.
വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നിറ്ര്ബന്ധിച്ച് മാറ്റേണ്ടതില്ല. എപ്പോള്‍ വിരമിക്കണം എന്ന കാര്യം അദ്ദേഹത്തിന്റെ തീരുമാനത്തിന് വിട്ടു കൊടുക്കുകയാണ് വേണ്ടതെന്നും ബര്‍ദ്ദന്‍ പറഞ്ഞു. വി.എസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ച് അരവിന്ദ് കേജ്‌രിവാളിന് അദ്ദേഹം നല്‍കിയ മറുപടി അഭിമാനകരമാണ്. വി.എസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നതിനുള്ള തെളിവാണെന്നും ബര്‍ദ്ദന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രിയാകാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അര്‍ഹയാണെന്നും ബര്‍ദ്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: