മുംബൈ: കൃത്യമായ വരുമാനം ഇല്ലാത്ത വനിതകള്‍ക്ക് മാത്രമേ വിവാഹമോചനത്തിന് ശേഷം ജീവനാംശംത്തിന് അവകാശമുള്ളുവെന്ന് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ജ. വിജയ് കാപ്സെ, ജ.തിലരാമണി, ജ. പിഎന്‍ ദേശ്മുഖ് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇങ്ങനെ ഒരു റൂളിങ്ങ് നടത്തിയത്.
അദ്ധേരി സ്വദേശിനിയായ ഷീല ശര്‍മ്മ എന്ന സ്ത്രീയുടെ ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഓസ്ട്രേലിയയില്‍ കഴിയുന്ന മുന്‍ ഭര്‍ത്താവില്‍ നിന്നും 15000 രൂപ മാസം ജീവനാംശം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം എന്നാല്‍ ഇവര്‍ക്ക് വിവിധ ബാങ്കുകളില്‍ 50 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നും, വിവിധ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും കോടതി കണ്ടെത്തി.
ഇതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഇതിന് പുറമേ ഭര്‍ത്താവില്‍ നിന്ന് ഇയാള്‍ 2 ലക്ഷം രൂപയും ഒരു ഫ്ലാറ്റും വാങ്ങിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി. 2007ലാണ് ഇരു ദമ്പതികളും പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: