കോട്ടയം: കവണാറില്‍ നിന്നും വേമ്പനാട്ടുകായലിലേക്ക് പ്രവേശിക്കുന്നിടത്ത് വളര്ന്നുനില്ക്കുന്ന പാഴ്മരങ്ങള്‍ അപകടം സൃഷ്ടിക്കുന്നുവെന്ന് പരാതി. ഇവിടെ വാഴുന്ന ശീമക്കൊന്ന കവണാറില്‍ നിന്നും കായലിലേക്കും കായലില്‍ നിന്നും കവണാറിലേക്കും കടക്കുന്ന ബോട്ടുകള്‍ക്ക് പരസ്പരം കാണാന്‍ തടസ്സം സൃഷ്ടിക്കുന്നു. പല തവണ ഹൗസ്ബോട്ടുകളും സ്പീഡ് ബോട്ടുകളും തമ്മില്‍ ഇവിടെ കൂട്ടിയിടിച്ച് അപകടം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഇത് വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ടൂറിസം മന്ത്രി അനില്‍കുമാറിനു മുന്നില്‍ വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: