തിരുവഞ്ചൂര്‍: ചിത്തിരത്തില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 26 മുതല്‍ മാര്‍ച്ച് 3 വരെ വടയാര്‍ സുമോദ് തന്ത്രി, കോത്തല കെ.വി വിശ്വനാഥന് തന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. 26 ന് വൈകിട്ട് അഞ്ച് മണിക്ക് പാറമ്പുഴ വൈകുണ്ഠപുരം ധന്വന്തരി മൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഘോഷയാത്ര സമാപനത്തിന് ശേഷം യജ്ഞശാലയില്‍ ഭദ്രദീപ പ്രകാശനം സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട് നിര്‍വ്വഹിക്കും. 27 ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് മഹാസുദര്‍ശനഹോമം, ആവാഹനം എന്നിവയ്ക്ക്ശേഷം ദ്രവ്യാധിവാസ ക്രിയകളോടെ അന്നേ ദിവസത്തെ ചടങ്ങുകള്‍ സമാപിക്കും. 28 ന് ലക്ഷ്മി നാരായണപൂജ, ദ്വാദശനാമപൂജ, പന്തീരായിരം പുഷ്പാഞ്ചലി, അഘോരഗഹാമം എന്നിവ ഉണ്ടായിരിക്കും.
മാര്‍ച്ച് ഒന്നിന് നവഗ്രഹശാന്തിഹോമം, ആദിത്യഹൃദയമന്ത്ര പുഷ്പാഞ്ചലി, വാസ്തുബലി എന്നിവ ഉണ്ടായിരിക്കും. അഞ്ചാംദിവസമായ ഞായറാഴ്ച ത്രിശതികലശത്തിന്റെ പത്മലേഖനം, നേത്രോന്മീലനം എന്നീ ചടങ്ങുകള്‍ക്ക് ശേഷം താഴികക്കുട പ്രതിഷ്ഠ, പീഠപ്രതിഷ്ഠ എന്നിവ ഉച്ചയോടെ നടക്കും. തുടര്‍ന്ന് പ്രസാദമൂട്ട് ഉണ്ടായിരിക്കും. പ്രതിഷ്ഠാദിനമായ തിങ്കളാഴ്ച പള്ളിയുണര്‍ത്തലോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ 10.55 നും 11.50 നും നടക്കുന്ന ദേവിത്രയ വിഗ്രഹപ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠകള്‍, പടിത്തരം നിശ്ചയിക്കല്‍, മഹാപ്രസാദമൂട്ട് എന്നിവയോടെ സമാപിക്കും.
പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി ആറ് ദിവസവും ക്ഷേത്രത്തിലെത്തുന്ന ഏവര്‍ക്കും എല്ലാ സമയത്തും അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: