ഏറ്റുമാനൂര്‍: കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് ദേവസ്വംബോര്‍ഡും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെയും ബസ്സ്സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, ടൗണ്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വര്‍ക്കുകള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് 24ന് ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എന്‍.വി. ബൈജു 12 മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നു.
ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യമാര്ക്കറ്റില്നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തിന് നാളിതുവരെയായിട്ടും പരിഹാരം കാണാത്തതിനാല്‍ മത്സ്യമാര്‍ക്കറ്റ് ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും മാറ്റണമെന്നും മാറ്റിയില്ലെങ്കില്‍ മത്സ്യമാര്‍ക്കറ്റ് ഉപരോധിക്കുമെന്നും അവിടെ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ലെന്നും നിരാഹാരസമരത്തോടനുബന്ധിച്ച് ബിജെപി നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.വി. ബൈജു അറിയിച്ചു.
ഓടകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ഓടകള്‍ക്ക് സ്ലാബുകള്‍ ഇടുകാ അപകടകെണിയായിട്ടുള്ള ഓടകള്‍ ശുചീകരിച്ച് സ്ലാബുകള്‍ പുന:സ്ഥാപിക്കുക. ആറാട്ടു കടവ് ശുചിയാക്കി സംരക്ഷിക്കുക, ക്ഷേത്രോത്സവത്തിനുമുമ്പ് പ്രധാന ജംഗ്ഷനുകള്‍, ഏറ്റുമാനൂരപ്പന് ബസ്സ് വേയിലും ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിക്കുക ടൗണും ക്ഷേത്ര പരിസരവും ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊ് നടത്തുന്ന നിരാഹാരസമരം രാവിലെ 8 മണിക്ക് സെന്‍ട്രല്‍ ജംഗ്ഷനില്‍ തയ്യാറാക്കുന്ന സമരപന്തലില്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉല്‍ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിനു സമീപത്തുനിന്നും നൂറുകണക്കിന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി സമരപന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിക്കും. അതിനോടനുബന്ധിച്ച് ചേരുന്ന സമാപനസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന് സംസാരിക്കും. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസ്ഥാന- ജില്ലാ- മണ്ഡലം നേതാക്കള്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, ഭാരവാഹികളായ വി.ആര്. രാജന് പുന്നത്തുറ, അഡ്വക്കേറ്റ്. മണികണ്ഠന് നായര്‍, മനോജ് നീണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: