ഹേഗ്: സിറിയയിലെ രാസായുധ നശീകരണത്തിന് നല്‍കിയിരുന്ന അവസാന തീയതി അവസാനിച്ചിരിക്കെ 100 ദിവസം കൂടി സിറിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അന്താരാഷ്ട്ര സമിതിയില്‍ അഭിപ്രായ ഭിന്നത സൃഷ്ടിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ രാസായുധ നശീകരണം പൂര്‍ത്തിയാക്കാത്തതിനെ അമേരിക്ക ശക്തമായി വിമര്‍ശിച്ചു.
രാസായുധ നശീകരണത്തിന് 90 ദിവസം മതിയായിരുന്നുവെന്നും സിറിയ അലംഭാവം കാണിക്കുകയായിരുന്നുവെന്നുമാണ് ഒപിസിഡബ്ല്യുവിലെ അമേരിക്കന്‍ പ്രതിനിധി റോബര്‍ട്ട് മികുലാക് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര ഏജന്‍സികളും ലോകരാഷ്ട്രങ്ങളും രാസായുധ നശീകരണത്തിന് എല്ലാ സൗകര്യവും സിറിയക്ക് നല്‍കിയെങ്കിലും അവര്‍ മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, രാസായുധ നശീകരണത്തിന് 100 ദിവസം മതിയാകില്ലെന്ന് മനസ്സിലാക്കിയിരുന്നതായി ബ്രിട്ടീഷ് പ്രതിനിധി ഫിലിപ് ഹാള്‍ പറഞ്ഞു. എത്രയും വേഗത്തില്‍ രാസായുധ നശീകരണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് അവസാനത്തിനുള്ളില്‍ രാസായുധ നശീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നെന്ന് യുഎന്‍ നയതന്ത്രജ്ഞന് അഭിപ്രായപ്പെട്ടു.
മേയ് അവസാനമാണ് സിറിയ ആവശ്യപ്പെട്ടതെങ്കിലും ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി അഞ്ചായിരുന്നു അന്താരാഷ്ട്ര സമിതിയായ ഒ.പി.സി.ഡബ്ല്യു സിറിയക്ക് രാസായുധങ്ങള്‍ നശിപ്പിക്കുന്നതിന് അന്തിമ തീയതി നല്‍കിയിരുന്നത്. രാസായുധ നശീകരണത്തിന് 100 ദിവസം കൂടി നീട്ടിത്തരണമെന്ന് സിറിയ ആവശ്യപ്പെട്ടത് സമിതി അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: