‘പ്രജാപതിര്വ്വൈ ഇദമഗ്ര ആസീത്’ എന്ന് ശ്രുതിവാക്യമുണ്ട്. ആദിയില്‍ പ്രജാപതി (ബ്രഹ്മം) ഉണ്ടായി. ‘തസ്യവാക് ദ്വിതീയ ആസീത്’ പ്രജാപതിയുടെ വാക്കാണ് രണ്ടാമതുണ്ടായത്. ‘വാഗ്വൈ പരമ ബ്രഹ്മ’ വാക്കാണ് പരമമായ ബ്രഹ്മം. ‘ഓം’ എന്ന ശബ്ദത്തിന്റെ പ്രതീകമാണ് ‘സ്ഫോടം’ ശബ്ദരഹിതമായ ബ്രഹ്മവും പിന്നീട് ശബ്ദബ്രഹ്മവും ഉണ്ടായി എന്നും ആ ശക്തിയാണ് ഓങ്കാരമെന്നും മൈത്രായണോപനിഷത്തില് വിവരിക്കപ്പെട്ടിട്ടുണ്ട്. ഓങ്കാരത്തെ പ്രണവമെന്നും പറയുന്നു. ജീവിതത്തിലാകമാനം വ്യാപിച്ചുനില്ക്കുന്നതെന്നോ പ്രാണങ്ങളിലെല്ലാം സഞ്ചരിക്കുന്നതെന്നോ ആണ് പ്രണവശബ്ദത്തിന്റെ വ്യുത്പത്തി.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: