സസ്യാദികളില്വച്ച് ഏറ്റവും പ്രഥമ സ്ഥാനം വഹിക്കുന്നതും കല്‍പ്പാന്ത കാലം വരെ ഉപകാരപ്രദമായും ഉപയോഗപ്രദമായും മറ്റും നിലകൊള്ളുന്ന സാധനമാണ് നീലക്കൊടുവേലി എന്ന് കരുതിവരുന്നു.
എന്നാല്‍ അത് മലമുകളില്‍ നാലു വലംപാറകളുടെ അടിയിലുള്ള മണ്ണിലാണ് മുളയ്ക്കുന്നതിന് ഇടയായതെന്ന് കരുതുന്നെങ്കില്‍ പാറയ്ക്കിടയില് തന്നെ കിടന്ന് വളഞ്ഞുവളര്‍ന്ന് വെളിയില്‍ ചാടുന്നതിനും സ്വാതന്ത്ര്യം പുലര്‍ത്തുന്നതിനും നിവൃത്തിയില്ലാതെ, അതിനെ കൊണ്ടുള്ള ഉപയോഗം അതിനും മറ്റുള്ളവര്‍ക്കും കണ്ടറിയുന്നതിനോ ഉപയോഗിക്കുന്നതിനോ സാധിക്കാതെ കഴിഞ്ഞു കൂടുന്നതുപോലെയാണ് നമ്മാല്‍ സ്ഥാപിച്ച ആത്മബോധോദയ സംഘത്തിന്റെ പരിസ്ഥിതി എന്ന് ഉള്ളഴിഞ്ഞ ഭക്തിയോടെ അറിയിച്ചുകൊള്ളുന്നു. അതിന്റെ ഉള്ളുതുറന്ന് അറിയിക്കുന്നപക്ഷം അങ്ങയുടെ വാത്സല്യക്കുട്ടിയെപ്പോലെ ഒന്നോമനിക്കുകയും ചുംബിക്കുകയും ചെയ്തുപോകും. അത് ഈശ്വരഗത്യാഭാവിയില് നടക്കുമെന്ന് വിശ്വസിക്കുന്നു.
– അഡ്വ. പി.കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: