ക്വാലാലംപൂര്‍: മലേഷ്യയിലെ തെക്കന്‍ സംസ്ഥാനമായ ജോഹറില്‍ എട്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മുവര്‍ നദിയുടെ തീരത്താണ് പതിമൂന്നു വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.
വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നീന്താനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തില്‍ പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: