പാലക്കാട്: മരണാസന്നയായ നിളയെ രക്ഷിച്ചെടുക്കനായി ഒരു പകല്‍ കുട്ടായ്മ. നിളയെ മരിക്കാന്‍ അനുവദിക്കരുതെന്നും പ്രസംഗങ്ങളും പ്രഭാഷണങ്ങളും മറ്റിവെച്ച് നിളയെ രക്ഷിക്കാന്‍ ആകാംക്ഷയോടെയും അവലാതികളോടെയും ചര്‍ച്ച ചെയ്ത പകലായി മാറി തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച നിളാനദീതട സംസ്കൃതിയും ഇന്നത്തെ ഭാരതപുഴയും എന്ന നിളാ വിചാര സത്രം. ഒരുകാലത്ത് കവികളും കഥാകൃത്തുക്കളും അടങ്ങുന്ന നമ്മുടെ എഴുത്തുക്കാര്‍ പാടുകയും വാഴ്ത്തുകയും ചെയ്ത നിള നീര്‍ച്ചാലായി മാറിയ പശ്ചാത്താതലത്തിലാണ് തപസ്യ ഇത്തരമൊരു വിചാര സത്രം സംഘടിപ്പിച്ചത്.
അടുത്തിടെ മഹാകുംഭ മേളക്ക് പോയപ്പോള്‍ പരിചയപ്പെടാന്‍ കഴിഞ്ഞ കാശികാനന്ദ മഹാരാജ് തന്നോട് ചോദിച്ചത് ഭാരതപുഴയുടെ ശവസംസ്ക്കാരം എന്നാണ് എന്നായിരുന്നു. 28 വര്‍ഷം മുമ്പ് തന്റെ പുസ്തകത്തില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടായെങ്കില്ലും ചോദ്യം മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തികൊണ്ട് മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ എംപി സുരേന്ദ്രന് പറഞ്ഞു. കേദാര്‍നാഥില്‍ സംഭവിച്ചത് പെട്ടെന്ന് ഉണ്ടായ തിരിച്ചടിയല്ല.
പ്രകൃതിയുടെ ഒരു ചലനം കൊണ്ട് ഏല്ലാം അസ്തമിക്കും. ഇതിന് സുരക്ഷ കവചമൊരുക്കാന്‍ ഒരു മനുഷ്യ ശക്തിക്കും സാധിക്കില്ലെന്ന് തുടര്‍ന്ന് സംസാരിച്ച ആഷാ മേനോന് അഭിപ്രായപ്പെട്ടു. രാജന് ചൂങ്കത്ത്, അഡ്വ. ശിവന് മഠത്തില്‍, ഡോ. കിരാതമൂര്‍ത്തി എന്നിവരും വിചാരസത്രത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: