ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ അഴിമതിവിരുദ്ധ നിലപാടുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ബിജെപി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം 2ജി സ്പെക്ട്രം അഴിമതി,കോമണ്‍വെല്‍ത്ത് അഴിമതി,കല്‍ക്കരി അഴിമതി,വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി,ആദര്‍ശ് ഫ്ലാറ്റ് തട്ടിപ്പ് തുടങ്ങിയവയെല്ലാം പുറത്തുവന്നപ്പോള്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചിട്ടില്ലെന്ന് ലോക്സഭാ-രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞു.
പത്തുവര്‍ഷമായി യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് കൊണ്ടുവരാന്‍ തയ്യാറാകാതിരുന്ന അഴിമതിവിരുദ്ധ ബില്ലുകള്‍ സര്‍ക്കാരിന്റെ കാലാവധി തീര്ന്നുകഴിഞ്ഞ് രാഹുല്‍ഗാന്ധി കൊണ്ടുവരുന്നതിന്റെ ഉദ്ദ്യേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അഴിമതി വിരുദ്ധ ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാതെ വന്നത് ഭരണപക്ഷ അംഗങ്ങളുടെ ബഹളം കാരണമാണെന്നും ബിജെപി രാഹുല്‍ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു.
പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ പലപ്പോഴും തടസ്സപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
അവസാന മൂന്ന് സഭാസമ്മേളനങ്ങളും തെലങ്കാന വിഷയത്തിലാണ് ബഹളമയമായത്. സ്വന്തം മന്ത്രിമാരേയും എംപിമാരേയും നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് സമ്മേളനം തെളിയിച്ചു. തെലങ്കാന രൂപീകരണത്തില്‍ ബിജെപി എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തെലങ്കാനയെന്ന ആവശ്യത്തിന് അനുകൂലമായി പ്രതികരിച്ച് അവസാനം രംഗത്തെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും സുഷമാ സ്വരാജ് പറഞ്ഞു. ‘നൂറ് എലികളെ തിന്നുതീര്ത്തശേഷം പൂച്ച തീര്‍ത്ഥാടനത്തിനു പോകുന്ന പോലെ’ ആണ് രാഹുലിന്റെ അഴിമതി വിരുദ്ധ പ്രസ്താവനകളെന്നും സുഷമാ സ്വരാജ് കളിയാക്കി.
തെലങ്കാന വിഷയത്തില്‍ പ്രധാനമായും രണ്ടാവശ്യങ്ങളാണ് ബിജെപിക്കുണ്ടായിരുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: