കൊച്ചി: സംസ്ഥാനത്തെ ഏക രാസവള നിര്‍മാണ ശാലയായ ഫാക്ടിനെ രക്ഷിക്കാന്സര്ക്കാര് ഇടപെടുന്നില്ല. പ്രകൃതി വാതകത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കെ-വാറ്റ് ഒഴിവാക്കാത്തതും ഹിതകരമല്ലാത്ത നിബന്ധനങ്ങള്‍ അടിച്ചേല്‍പ്പിക്കും മൂലം ഫാക്ട് തകര്‍ച്ചയിലാണ്.
സര്‍ക്കാരിന് കെ-വാറ്റ് (കേരള മൂല്യവര്‍ധിത നികുതി ഒഴിവാക്കാന്‍ അവകാശമുണ്ട്. അതിനാല്‍ പ്രകൃതി വാതകത്തിന് നികുതി അവധി പ്രഖ്യാപിക്കാന്‍ തടസ്സം ഇല്ല. എന്നാല്‍ അതു ചെയ്തിട്ടില്ല.
പുതുവൈപ്പില്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ വന്നപ്പോള്‍, രാസവളം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നാഫ്തയുടെ ഉപഭോഗം നിര്‍ത്തുകയും നാഫ്തക്ക് നല്‍കിയിരുന്ന നഷ്ടപരിഹാരം എടുത്തുകളയുകയും ചെയ്തിരുന്നു. 2012ല്‍ നാഫ്ത ഉപയോഗിച്ചിരുന്നപ്പോള്‍ നാല് ശതമാനമായിരുന്നു കെ-വാറ്റ് ഇനത്തില്‍ നല്‍കിയിരുന്നത്. ഇതിലൂടെ സര്‍ക്കാരിന് ലഭിച്ചത് 21.15 കോടി രൂപ. 2013 ല്‍ അഞ്ച് ശതമാനമായിരുന്നു കെ-വാറ്റ്. 33.86 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ലഭിച്ചത്.
എന്നാല്‍ പ്രകൃതി വാതകം ലഭ്യമായപ്പോള്‍ അതിന്റെ വിലയും 14.5 ശതമാനം കെ-വാറ്റും കൂടി നടപ്പ് സാമ്പത്തിക വര്‍ഷം ഏകദേശം 145 കോടി രൂപയുടെ ബാധ്യതയാണ് ഫാക്ടിനുണ്ടാവുക. എല്‍ എന്‍ ജി ലഭ്യമായി മൂന്ന് മാസത്തിനകം അമിത വില കാരണം ഉപഭോഗം നിര്‍ത്തേണ്ടിയും വന്നു. ഇക്കാരണത്താല്‍ അമോണിയം പ്ലാന്റ് അടച്ചിട്ടു. ഫാക്ടംഫോസും മറ്റും ഉത്പാദിപ്പിക്കുന്നതിന് അമോണിയ അത്യാവശ്യമായതിനാല്‍ സര്‍ക്കാര്‍ അമോണിയ ഇറക്കുമതി ചെയ്തു. ഇതിലൂടെ കേരള സര്‍ക്കാരിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.
മൂന്ന് വാദങ്ങളാണ് എല്‍ എന്‍ ജിയുടെ നികുതി ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇവ അടിസ്ഥാന രഹിതമാണെന്നാണ് ആരോപണം. ഫാക്ടിനെ മാത്രമായി നികുതിയില്‍ നിന്നും ഒഴിവാക്കിയാല്‍ മറ്റ് രാസവള ഉത്പാദന സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ടി വരുമെന്നാണ് ഒരു വാദം. എന്നാല്‍ ഫാക്ട് മാത്രമാണ് എല്‍ എന്‍ ജിയും നാഫ്തയും ഉപയോഗിച്ച് രാസവളം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനം. എന്നാല്‍ രാസവള നിര്‍മാണത്തിനാവശ്യമായ നാഫ്ത ആദായ നികുതി നിയമപ്രകാരം ഷെഡ്യൂള്‍ ത്രീയില്‍ ആണ് പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം അഞ്ച് ശതമാനമാണ് നികുതി.
നാഫ്ത രാസവളത്തിന് പുറമെ മറ്റ് വസ്തുക്കളും ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. നികുതി ഇളവ് ഉത്പന്നത്തിന് മാത്രമേ നല്കാന് സാധിക്കുകയുള്ളു, സ്ഥാപനത്തിന് നല്കാന് സാധിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു നിലപാട്. എന്നാല്‍ നിലവില്‍ കേരളത്തില്‍ രാസവളം ഉത്പാദിപ്പിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ ഇല്ല.
സബ്സിഡിയുള്ള ഉത്പന്നമെന്ന നിലയില്‍ വീണ്ടുമൊരു ഇളവ് സാധ്യമല്ലെന്നതാണ് മറ്റൊരു വാദം. എന്നാല്‍ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് രാസവളം വില്‍ക്കുന്നത്.ലഭിക്കുന്ന സബ്സിഡിയാവട്ടെ അപര്യാപ്തവും. സബ്സിഡി ലഭിക്കുമ്പോള്‍ നഷ്ടത്തില്‍ കുറവ് വരും എന്നല്ലാതെ ഒരു ചില്ലിക്കാശ് ലാഭം നേടാന്‍ സാധ്യമല്ല. സബ്സിഡി നല്കുന്ന എല്‍ പി ജിയുടെ കെ-വാറ്റ് അടുത്തിടെ എടുത്ത് കളഞ്ഞിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ പ്രകൃതി വാതകത്തിന് നല്‍കേണ്ടി വരുന്ന നികുതിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ന്യായീകരിക്കാനാവാത്ത നിലപാട് വ്യക്തമാവുകയുള്ളു. ബിജെപി ഭരിക്കുന്ന ഗോവയില്‍ പ്രകൃതി വാതകത്തിന് 12.5 ഡോളറാണ്് വില. ഇവിടെ സംസ്ഥാനം നികുതി ഏര്‍പ്പെടുത്തിയിട്ടുമില്ല. കേന്ദ്രത്തിന് നല്‍കേണ്ടതാവട്ടെ രണ്ട് ശതമാനവും. രാജസ്ഥാനില്‍ പ്രകൃതി വാതകത്തിന് 4.25 ഡോളറാണ് നല്‍കേണ്ടത്.
സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി അഞ്ച് ശതമാനമാണ്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പ്രകൃതി വാതകത്തിന് 4.2 ഡോളറാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നികുതി ഇനത്തില്‍ യഥാക്രമം 10 ശതമാനം, 12.5 ശതമാനം, 13 ശതമാനം എന്നിങ്ങനെയാണ് ഈടാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എല്‍ എന്‍ ജി ലഭിച്ചത്് ജനുവരയില്‍ 24.35 ഡോളറിനാണ്.
അതേസമയം ഗുജറാത്തില്‍ പ്രകൃതി വാതകത്തിന്റെ വില 4.2 ഡോളറാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 6.75 ഡോളറും, എല്‍ എന്‍ ജി സ്പോട്ടിന് 12 ഡോളറുമാണ്. സംസ്ഥാന നികുതി 15 ശതമാനവുമാണ്. എന്നാല്‍ ഇവിടെയുള്ളൊരു വ്യത്യാസം 2003 ല്‍ പെട്രോനെറ്റ് എല്‍ എന്‍ ജി യാഥാര്‍ത്ഥ്യമായതോടെ ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ്. അഞ്ച് വര്‍ഷത്തേയ്ക്ക് പ്രകൃതി വാതകത്തിന്റെ വില തന്നെ സ്ഥിരമാക്കി നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആദ്യത്തെ അഞ്ച് വര്‍ഷം ടാക്സ് ഹോളിഡേ നല്‍കുകയും ചെയ്തിരുന്നു. ഈ സംസ്ഥാനങ്ങളില്‍ ഇതെല്ലാം രാസവള സ്ഥാപനങ്ങള്ക്കായിരുന്നും ബാധകമെന്നതും ശ്രദ്ധേയം.
നവംബര്‍ 27 ന് മുഖ്യമന്ത്രി ഫാക്ട് മാനേജ്മെന്റുമായും സേവ്ഫാക്ട് പ്രതിനിധികളുമായിട്ടും വിവിധ വകുപ്പ് മന്ത്രിമാരുമായിട്ടും വിവിധ മന്ത്രാലയങ്ങളിലെ വകുപ്പ് തല സെക്രട്ടറിമാരും അടങ്ങുന്ന യോഗത്തില്‍ വച്ച് കെ-വാറ്റ് ഉപേക്ഷിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇക്കാര്യം മൂന്ന് മാസം കഴിഞ്ഞിട്ടും നടപ്പിലാക്കത്തിന് പിന്നില്‍ വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് മനസ്സിലാകുന്നത്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: