കൊച്ചി: ദക്ഷിണേന്ത്യയില്‍ വനിതകള്‍ക്ക് മാത്രമായുള്ള പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ കലാനികേതന് എറണാകുളത്തും പ്രവര്‍ത്തനം തുടങ്ങി. കലാനികേതന് മാളിന്റെ ഉദ്ഘാടനം പ്രശസ്ത താരങ്ങളായ അമല പോളും ലക്ഷ്മി റായിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ആന്ധ്രപ്രദേശിലെ പ്രമുഖ നഗരങ്ങളിലും ബംഗളൂരുവിലും ചെന്നൈയിലും ശ്രദ്ധേയമായ സാന്നിധ്യമുറപ്പിച്ച കലാനികേതന് നഗരത്തിലെ എംജി റോഡിലാണ്. എറണാകുളത്തെ ഏറ്റവും വലിയ വനിതാ ഷോപ്പിംഗ് മാളാണിത്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി അറുപതു ഷോറൂമുകളാണ് കലാനികേതനുള്ളത്.
വനിതകള്‍ക്ക് മാത്രമായുള്ള ഈ വിശാലമായ എക്സ്ക്ലൊാസെവ് ഫാഷന്‍ വസ്ത്രഷോപ്പിംഗ് മാളില്‍ വിവാഹ വസ്ത്രങ്ങള്‍ മുതല്‍ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭിക്കും. വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും ആവശ്യമായ എല്ലാവിധത്തിലുള്ള സെലക്ഷനും ഇവിടെയുണ്ട്. ചെറിയ കുട്ടികള്‍ക്കായി കിഡ്സ് വെയര്‍ വിഭാഗവും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: