ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി ന്യൂസ്- നീല്‍സണ്‍ സര്‍വ്വേ. രണ്ട് സംസ്ഥാനങ്ങളിലും കൂടി 120 സീറ്റുകളാണ് ഉള്ളത്. അവയില്‍ 61 എണ്ണവും ബിജെപി കരസ്ഥമാക്കുമെന്നാണ് സര്‍വ്വേ ഫലം.
യുപിയില്‍ എണ്പതു സീറ്റുകളാണ് ഉള്ളത്. അവയില്‍ 40 എണ്ണം ബിജെപി നേടും. ഒരു മാസം മുന്‍പു നടന്ന സര്‍വ്വേയില്‍ ബിജെപിക്ക് ഇവിടെ 35 സീറ്റാണ് പ്രവചിച്ചിരുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഇവിടെ ബിജെപി തരംഗംശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍വേ വിലയിരുത്തുന്നത്. വരും നാളുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ ഇതിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആര്‍എല്‍ഡി സഖ്യം ഇക്കുറി 11 സീറ്റുകളിലേക്കും കഴിഞ്ഞ തവണ 23 സീറ്റു നേടിയ സമാജ്വാദി പാര്‍ട്ടി നാലു സീറ്റുകളിലേക്കും 20 ല്‍ നിന്ന് ബിഎസ്പി 13 സീറ്റുകളിലേക്കും ഒതുങ്ങും. ആം ആദ്മിക്ക് ഒരു സീറ്റ് കിട്ടിയേക്കും.പടിഞ്ഞാറന്‍ യുപിയില്‍ 28 സീറ്റുകളുള്ളതില്‍ 16 എണ്ണത്തിലും ബിജെപി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.
ബീഹാറില്‍ ബിജെപിക്ക് 21 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ സുഗമമാണ്. എന്നാല്‍ ലാലു, രാം വിലാസ് പാസ്വാന് എന്നിവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് മല്‍സരം കടുക്കും. അങ്ങനെ വന്നാല്‍ സീറ്റുകള്‍ പതിനാറിലേക്ക് കുറയാം. ഫലം പറയുന്നു. പക്ഷേ, ബിജെപിയുമായി പിരിഞ്ഞ നിതീഷ് കുമാറിന്റെ ഐക്യജനതാദളിന്റെ നില വളരെ പരിതാപകരമാണെന്നാണ് സര്‍വേ വിലയിരുത്തല്‍. അങ്ങനെ വരുമ്പോള്‍ നിതീഷ് പാര്‍ട്ടിയില്‍ ബിജെപിക്ക് അനുകൂലമായ ഒരു വിഭാഗം രൂപപ്പെട്ടേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ബീഹാറില്‍ സഖ്യങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ ബിജെപിക്ക് 21 സീറ്റുകളും നിതീഷ് കുമാറിെന്റ ജനതാദള്‍(യു)വിന് ഒന്‍പതു സീറ്റും ലാലുവിെന്റ ആര്‍ജെഡിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസിന് രണ്ടു സീറ്റും പാസ്വാന്റെ എല്‍ജെപിക്ക് ഒരു സീറ്റും കിട്ടും.
ലാലു, രാം വിലാസ് പാസ്വാന് എന്നിവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ അവര്‍ക്ക് 14 സീറ്റുകളും ബിജെപിക്ക് 16 സീറ്റുകളും നിതീഷിെന്റ പാര്‍ട്ടിക്ക് എട്ടു സീറ്റും കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: