അഹമ്മദാബാദ്: ഇന്ത്യയിലെത്തിയ സ്വിസ് അംബാസഡര്‍ ലിനസ് വോണ്‍ കാസ്റ്റല്മറുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവ്വലുമായി കൂടിക്കാഴ്ചയ്ക്ക് നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഗുജറാത്തിലെത്തിയ സ്വിസ് അംബാസഡറുമായുള്ള മോദിയുടെ കൂടിക്കാഴ്ച. ഗുജറാത്തിനൊപ്പം ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മിലുള്ള സഹകരണത്തേയും പങ്കാളിത്തേയും കേന്ദ്രീകരിച്ചുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
സ്വിസ് അംബാസഡര്‍ രണ്ടാം തവണയാണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ഗുജറാത്തിലെ സമഗ്രമായ പുരോഗതി അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന ആഗോള നിക്ഷേപക ഉന്നതതല സമ്മേളനത്തില്‍ പങ്കാളിയാവാന്‍ സ്വിറ്റ്സര്‍ലന്റിന് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിന്റെ ഡയറികളും ഹരിതോര്‍ജ്ജ മേഖലയും കാണാന്‍ സ്വിറ്റ്സര്‍ലന്റ് കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: