കോട്ടയം: 2008 മെയ് മാസം 26-ാം തീയതി ഉച്ചക്കു ശേഷം 2 മണിക്ക് വൈക്കം വലിയ കവലയില്വച്ചുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വൈക്കം താലൂക്കില്‍, വെള്ളൂര്‍ വില്ലേജില്‍, വടകര പോസ്റ്റല്‍ അതിര്‍ത്തിയില്‍, മടത്തില്‍ വീട്ടില്‍ ശശിധരന് മകന് റജിക്ക് (37 വയസ്സ്/ 2008) പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എസ്സ്. ഷാജഹാന് ഉത്തരവായി.
സുഹൃത്ത് ഓടിച്ചിരുന്ന ബൈക്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന റജി നിയന്ത്രണം വിട്ട ബൈക്കില്‍നിന്നും തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു റജി. ഹര്‍ജിക്കാരനുവേണ്ടി പി രാജീവ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: