മറ്റക്കര: മറ്റക്കര തുരുത്തിപ്പള്ളി ഭഗവതീക്ഷേത്രത്തിന്റെ പ്രസാദമന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ നിലവിലുള്ള എന്‍എസ്എസ് ഭരണസമിതി വിമുഖത കാണിക്കുന്നുവെന്നാരോപിച്ച് തുരുത്തിപ്പള്ളി ദേവീഭക്തജന സമിതിയുടെ നേതൃത്വത്തില്‍ മറ്റക്കര ആലുംമൂട് ജംഗ്ഷനില്‍ റിലേസത്യഗ്രഹം ആരംഭിച്ചു. ഇന്നലെ ആരംഭിച്ച സമരം ഇന്നും നാളെയും തുടരും. രാവിലെ 8 മുതല്‍ വൈകിട്ട് 6വരെയാണ് സമരം മനു വാസുദേവന്‍, സുരേഷ് പുന്നയ്ക്കാമറ്റം, സോമശേഖരന്‍ നായര്‍ എന്നിവരാണ് ആദ്യദിനം സമരത്തിനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: