Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബാന ഡോക്ടറുമാണ്‌…

Janmabhumi Online by Janmabhumi Online
Feb 21, 2014, 08:42 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ശബാനആസ്മി ഡോക്ടറുമാണ്‌. ഒരുവട്ടമല്ല, അഞ്ചുതവണ. ചികിത്സിക്കാനില്ലെന്നു മാത്രം… എങ്കില്‍ പിന്നെ എന്ത്‌ ഡോക്ടര്‍ എന്നല്ലെ? ചലച്ചിത്ര മേഖലയ്‌ക്കു നല്‍കിയ മികച്ച സംഭാവനകള്‍ക്ക്‌ വിവിധ യൂണിവേഴ്സിറ്റികള്‍ നല്‍കിയ അംഗീകാരമാണ്‌ ഈ ഡോ. പദവി. ഇനി ഡോക്ടറേറ്റില്‍ എന്ത്‌ പുതുമ എന്നു സംശയിച്ചേക്കാം. കാര്യംനിസാരമല്ല, ഡോക്ടറേറ്റും നിസാരമല്ലല്ലോ… കാര്യമിതാണ്‌, 63-കാരിയായ ശബാന ആസ്മി വെറുമൊരു അഭിനേത്രി മാത്രമല്ല അഞ്ച്‌ ഡോക്ടറേറ്റുകളുടെ ഉടമയാണ്‌. സമാന്തരസിനിമാരംഗത്തെ മികച്ച പ്രകടനത്തിലൂടെ അഞ്ച്‌ തവണ ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ഡോക്ടറേറ്റ്‌ പദവിയും ശബാനയെ തേടിയെത്തുകയായിരുന്നു.

ചലച്ചിത്രനടി എന്നതിലുപരി സാമൂഹിക പ്രവര്‍ത്തകയായും ഏറെ പ്രശസ്തയായ ശബാനയ്‌ക്ക്‌ അഞ്ചാമത്തെ ഡോക്ടറേറ്റ്‌ ലഭിച്ചത്‌ കഴിഞ്ഞ അഞ്ചിനാണ്‌. ടിഇആര്‍ഐ യൂണിവേഴ്സിറ്റിയാണ്‌ ഇത്തവണ ഡോക്ടറേറ്റ്‌ നല്‍കി ശബാനയെ ആദരിച്ചത്‌. അഞ്ചാമത്തെ ഡോക്ടറേറ്റ്‌ തേടിയെത്തിയ വിവരം ശബാന തന്നെയാണ്‌ ആരാധകരെ അറിയിച്ചത്‌. ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, ലീഡ്സ്‌ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി, ജാമിയ മിലിയ യൂണിവേഴ്സിറ്റി, സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി എന്നിവരാണ്‌ ഇതിന്‌ മുമ്പ്‌ ശബാനയ്‌ക്ക്‌ ഡോക്ടറേറ്റ്‌ നല്‍കിയത്‌.

മുംബൈയിലെ സെന്റ്‌ സേവ്യേഴ്സ്‌ കോളേജില്‍ നിന്ന്‌ മനശ്ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ്‌ ശബാന ആസ്മി അഭിനയത്തിലേക്ക്‌ തിരിഞ്ഞത്‌. പഠനകാലം മുതല്‍ നാടകത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും താല്‍പ്പര്യമുണ്ടായിരുന്ന അവര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്നതും അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ്‌. ശ്യാം ബെനഗലിന്റെ അങ്കുര്‍ എന്ന ചിത്രമാണ്‌ ശബാന ആസ്മിയുടെ ആദ്യ ചലച്ചിത്രം. ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ആര്‍ത്‌, ഖാന്ധാര്‍, പാര്‍ എന്നിവയിലെ അഭിനയത്തിന്‌ 1983 മുതല്‍ 1985 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു എന്നതും ശബാനയുടെ മാത്രം ഭാഗ്യമാണ്‌. 1999-ല്‍ ഗോഡ്മദര്‍ എന്ന സിനിമയിലെ അഭിനയത്തിന്‌ ലഭിച്ച ദേശീയപുരസ്കാരമാണ്‌ അഞ്ചാമത്തേത്‌.

1996-ല്‍ ദീപ മേത്തയുടെ ഫയര്‍ എന്ന സിനിമയിലെ അഭിനയം ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ചിക്കാഗോ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹുഗോ അവാര്‍ഡും ലോസ്‌ ആഞ്ചലസില്‍ നടന്ന ഔട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ശബാന സ്വന്തമാക്കി. തിരക്കിട്ട സിനിമ ജീവിതത്തിനിടയിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ ശബാന ശ്രമിച്ചു. എയ്ഡ്സിനെതിരായ ബോധവല്‍ക്കരണ പരിപാടികളും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളും ശബാന ആസ്മിയെ സാമൂഹ്യപ്രവര്‍ത്തകയാക്കി. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും ശബാന സജീവമായി പങ്കെടുക്കുന്നു.

എയ്ഡ്സിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ശബാന സാന്നിധ്യം അറിയിച്ചു.
അഭിനയത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനും തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ച ശബാനയ്‌ക്ക്‌ ലഭിക്കേണ്ട അംഗീകാരം തന്നെയാണ്‌ ഇത്‌. സ്ത്രീകള്‍ക്ക്‌ ശക്തമായ കഥാപാത്രമോ, അംഗീകാരമോ ലഭിക്കാത്ത മേഖലയാണ്‌ സിനിമ എന്ന്‌ പരാതിപ്പെടുമ്പോഴും കഴിവുള്ള കലാകാരികള്‍ അംഗീകരിക്കപ്പെടുന്നു എന്നതിന്‌ വലിയൊരു തെളിവുകൂടിയാണ്‌ ശബാനയുടേത്‌. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ വനിതകളുണ്ട്‌. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത മികവിന്റെ അംഗീകാരം തന്നെയാണ്‌ ഈ അഞ്ച്‌ ഡോക്ടറേറ്റുകളും….

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

India

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

India

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

India

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

India

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies