സുമയ്യ ജബാര്തി
പ്രഥമ വനിതാ ചീഫ് എഡിറ്ററെ നിയമിച്ച് സൗദി അറേബ്യ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പത്രമായ സൗദി ഗസറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിക്കപ്പെട്ട സുമയ്യ ജബാര്തിയാണ് ഈ ആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ. സൗദി അറേബ്യയുട ചരിത്രം തന്നെ മാറ്റിയെഴുതി സുമയ്യ. പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു ഇവര്‍. സൗദിയിലെ വിവിധ മാഗസിനുകളില്‍ വനിതാ എഡിറ്റര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ചീഫ് എഡിറ്ററാകാനുള്ള ഭാഗ്യം സുമയ്യക്കായിരുന്നു. സ്ത്രീ എന്ന പരിഗണനയല്ല മറിച്ച് കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമനമെന്നായിരുന്നു മുന്‍ പത്രാധിപര്‍ ഖാലിദ് മാ ഈന സുമയ്യയുടെ നിയമനത്തോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: