കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പന്ത്രണ്ട് പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കൊലയാളി സംഘത്തില്‍പ്പെട്ട ഏഴ് പേരും സി.പി.എം നേതാക്കള്‍ അടങ്ങുന്ന അഞ്ച് പേരുമാണ് മേല്‍ക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി തെളിവുകള്‍ പരിഗണിച്ചില്ലെന്ന് പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.
ദൃക്സാക്ഷികളായി അന്വേഷണസംഘം കൊണ്ടുവന്ന അഞ്ച് പേര് കള്ളസാക്ഷികളാണെന്നും ആര്.എം.പിക്കാരാണ് അവരെ സംഘടിപ്പിച്ച് നല്‍കിയതെന്നും പ്രതികള്‍ ആരോപിക്കുന്നു. ആര്.എസ്.എസ് പ്രവര്‍ത്തകനെ കള്ളസാക്ഷിയാക്കി തെളിവുണ്ടാക്കിയെന്നാണ് സി.പി.എം നേതാവ് കുഞ്ഞനന്തന്റെ ഹര്‍ജിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: