ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കപടവാഗ്ദാനങ്ങള്‍ മുന്നോട്ട് വയ്ക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കരട് മാര്‍ഗനിര്‍ദേശം. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു. പ്രകടനപത്രിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ അന്തസത്തയെ ബാധിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ പാടില്ല, വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുന്ന വാഗ്ദാനങ്ങള്‍ പ്രകടനപത്രിയില്‍ ഉള്‍ക്കൊള്ളിക്കരുത്, കപട വാഗ്ദാനങ്ങള്‍ പാടില്ല. എന്നാല്‍ ക്ഷേമപദ്ധതികള്‍ മുന്നോട്ട് വയ്ക്കാമെന്നും കമ്മിഷന് നിര്‍ദേശിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കേണ്ടതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കമ്മിഷന് നിര്‍ദേശിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രകടനപത്രികയില്‍ എന്ത് പറയണമെന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ കമ്മിഷനെ അറിയിച്ചത്. വാഗ്ദാനങ്ങള്‍ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: