ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരേ ദല്‍ഹിയിലെ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ രംഗത്ത്.
49 ദിവസം അധികാരത്തിലിരുന്ന കെജ്രിവാള് തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാരോപിച്ചാണ് തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുന്നത്.
കെജ്രിവാളിനെ പിന്തുണക്കില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. ഓട്ടോ തൊഴിലാളികളുടെ സംഘടനയായ ന്യായഭൂമിയാണ് കെജ്രിവാളിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
ഫിനാന്‍സ് മാഫിയയില്‍ നിന്നുള്ള സംരക്ഷണം, പ്രതിമാസം 25000 രൂപ ഉറപ്പു വരുത്തല്‍, യാത്രാ നിരക്ക് വര്‍ധനവ്, 5,500 പുതിയ പെര്‍മിറ്റുകള്‍, ഓട്ടോകളില്‍ ജിപിഎസ് സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും പാലിച്ചില്ലെന്നാണ് യൂണിയന് ആരോപിക്കുന്നത്.
കെജ്രിവാള് ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ സമീപിക്കാനിരിക്കുകയാണ് ഓട്ടോ തൊഴിലാളികള്‍. വേണ്ടി വന്നാല്‍ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: