ന്യൂദല്‍ഹി: ഖത്തറില്‍ നാല് വര്‍ഷത്തിനിടെ ആയിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അതില്‍ 500 പേരുടെ മരണം കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ മാത്രം സംഭവിച്ചതാണ്.
എന്നാല്‍ ഈ കാര്യത്തില്‍ അസ്വാഭാവികതയൊന്നു മില്ലെന്നാണ് ഇന്ത്യന്‍ എംബസി പറയുന്നത്.
സ്വാഭാവിക കാരണങ്ങളാലാണ് ഈ മരണങ്ങളെല്ലാം സംഭവിച്ചിരിക്കുന്നത് എന്നതാണ് വാസ്തവമെന്നും എംബസി പറയുന്നു. വിദേശ മന്ത്രാലയത്തിന്റെ 2012 അവസാനം വരെയുള്ള കണക്കനുസരിച്ച് 500,000 ഇന്ത്യക്കാരാണ് ഇവിടെ ജോലി നോക്കുന്നത്.
അതായത് ഖത്തറിലെ ജനസംഖ്യയായ 1.9 ദശലക്ഷത്തില്‍ 26 ശതമാനം പേരും ഇന്ത്യക്കാരാണ് എന്ന് സാരം. കൂടുതല്‍ ഇന്ത്യക്കാരും ഇവിടെ തുച്ഛമായ വരുമാനത്തിന് സാധാരണ ജോലിയാണ് ചെയ്ത് വരുന്നത്.
ഈ റിപ്പോര്‍ട്ടുകള്‍ മരണ നിരക്ക് വളരെ കൂടതലാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫഡറേഷന്‍ അധികൃതര്‍ പറഞ്ഞു.
2010ല്‍ 233 പേരാണ് മരിച്ചതെങ്കില്‍ 2011ല്‍ 239ും 2012ല്‍ 237 ഇന്ത്യക്കാരുമാണ് ഇവിടെ മരണമടഞ്ഞത്. 2013ല്‍ ഇത് 241 ആയി.
2014ലാകട്ടെ ഇതുവരെയായി 37 ഇന്ത്യക്കാരാണ് ഖത്തറില്‍ മരണപ്പെട്ടിരിക്കുന്നത്. ഖത്തറാണ് 2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: