കൊച്ചി: ലാവ്ലിന് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കരുതെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് കേസ് അട്ടിമറിക്കപ്പെടുമെന്ന ഭീതി കൊണ്ട്. ഇതിനു മുന്‍പ് പലപ്പോഴും സര്‍ക്കാര്‍ കേസില്‍ സ്വീകരിച്ച നിലപാട് പ്രതികള്ക്കനുകൂലമായിരുന്നുവെന്നാണ് സിബിഐ കരുതുന്നത്. ലാവ്ലിന് ഇടപാടില്‍ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇത് സിബിഐയുടെ കേസിലെ നിലപാടിനേയും കണ്ടെത്തലുകളേയും അട്ടിമറിക്കുന്നതാണ്.
കോടതിയില്‍ ഇതു മൂലം സിബിഐ ഉദ്യോഗസ്ഥര്‍ അപഹാസ്യരാകുന്ന സാഹചര്യവുമുണ്ടായി. സിബിഐ പ്രത്യേക കോടതി കേസ് തള്ളിയതും സര്‍ക്കാരിന്റെ ഈ നിലപാട് മൂലമായിരുന്നു. കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തയ്യാറാവാതിരുന്നതും ഈ ഒത്തുകളിയുടെ ഭാഗമായിരുന്നു. ഒടുവില്‍ സമ്മര്‍ദ്ദവും ആരോപണങ്ങളും ശക്തമായതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കാനുള്ള കാലാവധി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സിബിഐക്ക് അനുവാദം കൊടുത്തത്.
സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്താല്‍ ഫലത്തില്‍ കേസ് അട്ടിമറിക്കപ്പെടുകയാവും ഫലമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. സര്‍ക്കാര്‍ നിലപാട് ആത്യന്തികമായി കോടതി വിധിയെ സ്വാധീനിക്കും. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന മുന്‍ സത്യവാങ്മൂലത്തിനു വിരുദ്ധമായി പുതിയ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഈ നിലപാടില്‍ ഉറച്ചു നില്ക്കാനിടയില്ല എന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: