തിരുവനന്തപുരം: സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയില്‍ ജൂലൈയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കേരളസംഘവും. ഗെയിംസിന്റെ ഭാഗമായി നടക്കുന്ന യുവ നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭരതക്ഷേത്ര നൃത്ത സംഗീത ഗവേഷണ കേന്ദ്രത്തിന് ക്ഷണം ലഭിച്ചു. ഇംഗ്ലണ്ടിനു പുറമെ ദക്ഷിണാഫ്രിക്ക, കാനഡ, ന്യൂസിലാന്റ്, ആസ്ട്രേലിയ, നമീബിയ, ജമൈക്ക, മാള്‍ട്ട, ഇന്ത്യ എന്നീ രാജ്യങ്ങളിലെ യുവകലാകാരന്മാരുടെ നൃത്തസംഘങ്ങളാണ് ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന നൃത്തമഹോത്സവത്തില്‍ പങ്കെടുക്കുക.
ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് നൃത്തസംഘങ്ങളില് ഒന്നാണ് ഭരതക്ഷേത്ര. നിവേദിത ബി, ഗൗതമി എസ്. കുമാര്‍, ആര്യ. എസ്.എ, ഗോപിക നായര്‍, ഗോപിക ഗോപന്, ഗായത്രി. ആര്, പ്രതിഭ എസ്. കുമാര്‍, ഉണ്ണിമായ എല്‍, അരവിന്ദ് ആര്, ശിവദത്ത്. എം. മിഥുന് പി.വി. നിതിന്‍. കെ. വിഷ്ണു വി.എം, പ്രബീഷ് എം.സി, വിനീത് കെ.സി. എന്നിവരടങ്ങുന്ന സംഘമാണ് പരിപാടികള്‍ അവതരിപ്പിക്കുക. കളരി ദേശീയചാമ്പ്യന്‍ കെ.കെ. അംബരീഷ്, നൃത്താധ്യാപകരായ പ്രിയ ശ്രീകുമാര്‍, ജയന് ഭരതക്ഷേത്ര എന്നിവരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി കഠിന പരിശീലനത്തിലാണ് കുട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: