തൃശൂര്‍: വടക്കുന്നാഥന് മുന്നില്‍ ജയഭാരതിയുടെ നൃത്ത നൈവേദ്യം. മഹാശിവരാത്രിയുടെ ഭാഗമായി ശിവസ്തുതി എന്ന ഭരതനാട്യവുമായാണ് പ്രശസ്ത സിനിമാതാരം ജയഭാരതി അരങ്ങിലെത്തുന്നത്. അതും പൂരങ്ങളുടെ മണ്ണില്‍. 23ന് വൈകിട്ട് ഏഴുമണിക്കാണ് വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയിലുള്ള പ്രത്യേക നൃത്ത മണ്ഡപത്തില്‍ നൃത്തം.
എഴുപതുകളില്‍ ചലച്ചിത്രരംഗത്ത് എത്തിയ ജയഭാരതി 326 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.2002 വരെ ഇവര്‍ അഭിനയ രംഗത്തു സജീവമായിരുന്നു. നസീര്‍, സത്യന്, മധു, സോമന് തുടങ്ങി നിരവധി പ്രമുഖരുടെ നായികയായി തിളങ്ങി.
നൃത്തവേദിയില്‍ അരങ്ങേറ്റം കുറിച്ചത് അഞ്ചാം വയസ്സിലായിരുന്നു. തുടര്‍ന്ന് സിനിമയുടെ തിരക്കില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയുടെ തിരക്കു കുറഞ്ഞതോടെ നൃത്തവിദ്യാലയം തുടങ്ങി. ഇപ്പോള്‍ നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധയര്പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: