തൃശൂര്‍: സാഹിത്യ സംഗീത ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്ക് പി. ഭാസ്ക്കരന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്ക്കാരം എം.എസ്. വിശ്വനാഥന്.
അന്‍പതിനായിരം രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ഒന്നിന് വൈകിട്ട് 5ന് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഭാസ്ക്കരസന്ധ്യയില് കേന്ദ്രമന്ത്രി വയലാര്‍ രവി സമര്‍പ്പിക്കും.
കര്‍ണാടക സംഗീതത്തിലെ അതുല്യ കലാകാരനായ വിശ്വനാഥന് രാമമൂര്‍ത്തി ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി, ജോണ്‍ പോള്‍, എം.കെ. അര്ജുനന് എന്നിവരുള്‍പ്പെട്ട ജഡ്ജിംഗ കമ്മറ്റിയാണ് വിശ്വനാഥനെ തിരഞ്ഞടുത്തത്. പത്രസമ്മേളനത്തില്‍ ജോണ്‍ പോള്‍, വിപിന്‍ ചന്ദ്രന്, ബക്കര്‍ മേത്തല, ബേബിറാം, തിലകന്, ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: