ചെര്‍പ്പുളശ്ശേരി: തപസ്യ കലാ സാഹിത്യവേദി 37-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ചെര്‍പ്പുളശ്ശേരി ലക്ഷ്മി കല്യാണമണ്ഡപത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ന് വൈകിട്ട് 4.30ന് കേളിയോടെയാണ് ആരംഭം കുറിക്കുക. തുടര്‍ന്ന് പ്രദര്‍ശനി-നിള ദര്‍ശനം സംസ്കൃതി പ്രവര്‍ത്തകര്‍ രാജേഷ് അടയ്ക്കാപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് തപസ്യ പ്രവര്‍ത്തക സമിതിയോഗം ചേരും.
നാളെ രാവിലെ 10ന് എന്‍.പി.രാമദാസിന്റെ അഷ്ടപദിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. സമ്മേളനം കര്‍ണ്ണാടക സംഗീതജ്ഞ ഡോ.ടി.എസ്.സത്യവതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന നിളാ വിചാരസത്രത്തില്‍ നിളാനദീതടസംസ്കൃതിയും ഇന്നത്തെ ഭാരതപ്പുഴയും എന്നവിഷയത്തില്‍ എം.പി.സുരേന്ദ്രന്, ആഷാമേനോന്, രാജന് ചുങ്കത്ത്, ഡോ.കിരാതമൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. വി.ടി.നരേന്ദ്രമേനോന് അധ്യക്ഷതവഹിക്കും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കവി സമ്മേളനം പി.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മോഹനകൃഷ്ണന്‍കാലടി അധ്യക്ഷതവഹിക്കും. വട്ടംകുളം ശങ്കുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്,കെ.ആര്.ചെത്തല്ലൂര്‍, പി.രാമന്, തെച്ചിക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
4.30ന് നിളപ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ മുഖ്യാതിഥിയാകും. അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷതവഹിക്കും. പി.കെ.നാരായണ നമ്പ്യാര്‍ (കൂടിയാട്ടം), കോട്ടയ്ക്കല്‍ ഗോപിനാഥന്‍നായര്‍(കഥകളി), കലാമണ്ഡലം സത്യഭാമ (നൃത്തം),മണ്ണൂര്‍ രാജകുമാരനുണ്ണി (സംഗീതം), മേജര്‍ രവി(ചലച്ചിത്രം), ഹരിഗോവിന്ദന് (കരകൗശലം), വേലായുധന് കവളപ്പാറ(ശില്പി), കോതാവില്‍ രാമന്‍കുട്ടി(കോപ്പ് നിര്‍മ്മാണം), ഇന്ത്യനൂര്‍ ഗോപി(പരിസ്ഥിതി), എം.കെ.വെങ്കിടകൃഷ്ണന്‍(ഐഎസ്ആര്‍ഒ), രാമചന്ദ്രപുലവര്‍(തോല്‍പ്പാവകൂത്ത്), ചെര്‍പ്പുളശ്ശേരി ശിവന്(മദ്ദളം), ആഷാ മേനോന്, വി.ടി.നരേന്ദ്രമേനോന്, കലാമണ്ഡലം വിജയകുമാര്‍, ബാര്‍ബറ വിജയകുമാര്‍, സുകുമാരി നരേന്ദ്രമേനോന്, തുപ്പന്‍ നമ്പൂതിരിപ്പാട്, വാസുദേവന്‍ നമ്പൂതിരിപ്പാട് പാഞ്ഞാള്‍, പി.ആര്.നാഥന് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.
6.30ന് തിരുവാതിരക്കളി, സംഗീതകച്ചേരി എന്നിവ നടക്കും. 23ന് രാവിലെ 8.30ന് തപസ്യപ്രതിനിധി സഭ,സാഹിത്യദര്‍ശനം എന്ന വിഷയത്തില്‍ പി.ബാലകൃഷ്ണന്,പൊഫ. കെ.പി.ശശീധരന്, കെ.വി.മോഹന്‍കുമാര്‍,എം.കെ.ഹരികുമാര്‍, എം.സതീഷന്, പി.നാരായണചാക്യാര്‍, ഡോ.കെ.വി.തോമസ് എന്നിവര്‍ പങ്കെടുക്കും. 2.30ന് അക്ഷരശ്ലോക സദസ് നടക്കും. 4.30ന് നടക്കുന്ന സമാപന സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യും. എസ്.രമേശന് നായര്‍ അധ്യക്ഷതവഹിക്കും. ചടങ്ങില്‍ ദുര്‍ഗാദത്ത പുരസ്ക്കാരം ആര്യാംബികക്ക് അക്കിത്തം സമ്മാനിക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: