വടകര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കം കോണ്‍ഗ്രസിന്റെ പരാജയസമ്മതമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി. കെ കൃഷ്ണദാസ് പറഞ്ഞു. വടകര ലക്ഷ്മിസ്മാരക മന്ദിരത്തില്‍ നടന്ന ബിജെപി വടകര പാര്‍ലമെന്റ് മണ്ഡലം നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പൊതുസമ്മേളനങ്ങള്‍ ഉപേക്ഷിച്ചു കഴിഞ്ഞു.
വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വേ ഫലങ്ങളില്‍ ബിജെപി അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. ബിജെപി 320 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മോദിയുടെ നേതൃത്വം ഭാരതത്തിന്റെ നവോത്ഥാന മണ്ഡലത്തില്‍ പുത്തനുണര്‍വേകുമെന്നും ഭക്ഷ്യസുരക്ഷയുടേയും സമൃദ്ധിയുടെയും നാളുകളാണ് ഭാരതത്തില്‍ വരാനിരിക്കുന്നതെന്നും പി. കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, കെ പി ശ്രീശന്, എം. ടി. രമേശ്, വി വി രാജന്, കെ. രഞ്ജിത്ത്, എ.പി. പത്മിനിടീച്ചര്‍, എം.പി. രാജന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശില്പശാല നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: