നിലവിലെ വളര്‍ച്ചാ നിരക്കനുസരിച്ച് ഇന്‍ഡ്യയിലെ ജനസംഖ്യ 2045 ല്‍ 200 കോടിയിലെത്തും. ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യക്കിനി 2 വര്‍ഷം കൂടി മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ജനസംഖ്യ 135 കോടിയാണ്. 2016 പകുതിയോടെ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും.
കേന്ദ്ര സര്‍ക്കാരിന്റെ ബോധവത്ക്കരണ നടപടികളും ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന ആശയവും പരസ്യങ്ങളും ഒന്നും തന്നെ ഇന്ത്യന്‍ ജനതയെ ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിയില്‍ ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റു വഴി മുടക്കിയതും നടപ്പ് പദ്ധതിയില്‍ മുടക്കുന്നതും ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. അതായത് ഒരു വര്‍ഷം കുടുംബാസൂത്രണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ മുടക്കുന്നത് 20,000 കോടി രൂപ ! ഇത്രയധികം പണം മുടക്കി ബോധവത്ക്കരിച്ചിട്ടും ഇവിടത്തെ ജനസംഖ്യ കുറയുന്നില്ല. 1921 ലെ സെന്‍സസില്‍ മാത്രമാണ് വളര്‍ച്ചാ നിരക്കില്‍ മൈനസ് വന്നിട്ടുള്ളത്. 1911 ലെ 25.20 കോടിയില്‍ നിന്നും 1921 ല്‍ 25.13 കോടിയായി വളര്‍ച്ചാ നിരക്ക് -.03 .(ഒന്നാം ലോക മഹായുദ്ധവും തുടര്‍ന്നുണ്ടായ പകര്‍ച്ച വ്യാധികളും ഭക്ഷ്യ ക്ഷാമവും കണക്കിലെടുക്കണം) തുടര്‍ന്നുണ്ടായ ഓരോ സെന്‍സസിലും വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. 1971 ലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് കാണിച്ചത്. 24.8 ശതമാനം. 1961 ലെ 43.92 കോടിയില്‍ നിന്നും 54.82 കോടിയായി. തുടര്‍ന്നുള്ള ഓരോ സെന്‍സസിലും വളര്‍ച്ചാ നിരക്കില്‍ ചെറിയ കുറവ് കാണിച്ചെങ്കിലും ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്.
ഓരോ സെന്‍സസിലും ജനസംഖ്യയില്‍ വ്യക്തമായ വര്‍ദ്ധനവ് കാണിക്കുന്നുണ്ട്. 1981-ല്‍ 71 ലെ സെന്‍സസില്‍ നിന്നും 14 കോടി ജനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ 91 ല്‍ 16 കോടിയും 2001 ല്‍ 18 കോടിയും 2011 ല്‍ 20 കോടിയും വര്‍ദ്ധിച്ചു. ഈ രീതിയില്‍ പോയാല്‍ (വളര്‍ച്ചാനിരക്ക് കുറയുമ്പോഴും) 2021 ല്‍ 144 കോടിയായും 2031 ല്‍ 168 കോടിയായും 2041ല്‍ 194 കോടിയായും ജനസംഖ്യ വര്‍ദ്ധിക്കും. അതായത് 2045 ഓടെ ഇന്ത്യയിലെ ജനസംഖ്യ 200 കോടിയാകും ! പഴയ കണക്കനുസരിച്ച് 2045 ല്‍ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും എന്നാണ്. ചൈനയെ മറികടക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രം. പക്ഷെ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇത് ഇപ്പോഴും 2045 എന്നാണ്. ചൈനയില്‍ 1979 ല്‍ അവിടത്തെ ജനസംഖ്യ 100 കോടിയാകുന്നതിന് മുമ്പ് ഒരു കുട്ടി എന്ന നിയമം വന്നതാണ്. 35 വര്‍ഷം കഴിഞ്ഞ് 2014 ല്‍ അവിടത്തെ ജനസംഖ്യ 135 കോടി (രണ്ടാമതൊരു കുട്ടിയുണ്ടായാല്‍ വന്‍ തുക പിഴയടയ്ക്കേണ്ടിവരും. ഉയര്‍ന്ന സാമ്പത്തികമുള്ളവരെ ഇതിന് ശ്രമിക്കൂ) ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവ് തടയാന്‍ നിലവില്‍ യാതൊരു നിയമങ്ങളും ഇല്ല. 2014 ല്‍ ഒരു ദമ്പതിക്ക് 2 കുട്ടികള്‍ എന്ന നിയമം കൊണ്ടുവന്നാല്‍ പോലും ചൈനയിലുണ്ടായ വര്‍ദ്ധനവ് അനുസരിച്ച് 35 വര്‍ഷം കഴിഞ്ഞ് 2049 ല്‍ 200 കോടിയാകും ഇന്ത്യയിലെ ജനസംഖ്യ. ഏത് രീതിയില്‍ കണക്ക് കൂട്ടിയാലും 2045-50 കളില്‍ ഇന്ത്യ 200 കോടിയിലെത്തും. അമേരിക്കയും, ജപ്പാനും, യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ വികസിത രാജ്യങ്ങള്‍ എന്നറിയപ്പെടുമ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന ഇന്ത്യ; മനുഷ്യനെ നാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഒരു രാജ്യമായി മാറും!
ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച് മനുഷ്യന്റെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഭൂമിയുടെ അളവ് വര്‍ദ്ധിക്കുന്നില്ല. കണക്കു പ്രകാരമുള്ള ഇന്ത്യയുടെ വിസ്തീര്‍ണ്ണം 32,87263 ച. കി.മീറ്റര്‍ ആണ്. ഇതില്‍ ചൈനയും പാക്കിസ്ഥാനും കൈയ്യടക്കി വച്ചിരിക്കുന്നതും ശ്രീലങ്കയ്ക്ക് ദാനം കൊടുത്തതും ഉള്‍പ്പെടുമോ എന്നറിയില്ല. ചൈനയുടെ ഭൂ വിസ്തൃതി 95,96,960 ച. കി.മീറ്റര്‍ ആണ്. ഇന്ത്യക്ക് 130 കോടി ഒരു പ്രശ്നമല്ല എങ്കില്‍ ഇന്ത്യയുടെ 2 ഇരണ്ടട്ടി വലിപ്പമുള്ള ചൈനയ്ക്ക് വേണമെങ്കില്‍ 400 കോടി വരെ ആകാമായിരുന്നു. അവരതിന് ശ്രമിച്ചില്ല എന്ന് മാത്രമല്ല അവിടത്തെ ജനസംഖ്യ 100 കോടിയാകുന്നതിന് മുമ്പേ തന്നെ ശക്തമായൊരു നിയമനിര്‍മ്മാണത്തിനും തയ്യാറായി. ജനസംഖ്യ വിസ്ഫോടനത്തെ തടയാന്‍ സാധിച്ചതിനൊപ്പം പുതുതലമുറയ്ക്ക് വേണ്ടി ഇപ്പോള്‍ നിയമത്തില്‍ ഇളവ് വരുത്താനും അവര്‍ക്ക് സാധിച്ചു. ചൈന അവരുടെ വരുംതലമുറകള്‍ക്ക് വേണ്ടി കരുതിയപ്പോള്‍ ഇന്ത്യ എന്താണ് കരുതുന്നത് ? ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച് വിലക്കയറ്റം വര്‍ദ്ധിക്കും, പ്രകൃതിയെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യേണ്ടിവരും. പരിസര മലിനീകരണം, വായു മലിനീകരണം തുടങ്ങിയ മലിനീകരണപ്രശ്നങ്ങള്‍ ഒരു കാലത്തും പരിഹരിക്കാന്‍ പറ്റില്ല. തൊഴിലില്ലായ്മ വര്‍ദ്ധിക്കും. അക്രമവും കൊള്ളയും വര്‍ദ്ധിക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രത്യേകിച്ചും, പ്രകൃതിയെ കൂടുതല്‍ ചൂഷണം ചെയ്യേണ്ടതിനാല്‍ കാലാവസ്ഥയില്‍ വന്‍ മാറ്റമുണ്ടാകും.
ഇപ്പോള്‍ത്തന്നെ ഇത് പ്രകടമാണ്. ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വന്‍ വിലകൊടുത്ത് വാങ്ങേണ്ടി വരും. ഇന്ന് അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സമയത്ത് ഇത് കയറ്റുമതി ചെയ്യാന്‍ ജനങ്ങള്‍ സമ്മതിക്കുകയില്ല. 80% പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഇതിന് വന്‍വില കൊടുക്കേണ്ടി വരും. ഇക്കാലയളവില്‍ വില കുറയുന്ന ഒരേ ഒരു സാധനമേ ഉണ്ടാകൂ. ഇന്ത്യന്‍ റുപ്പി. ഇതിന്റെ വില ഇപ്പോള്‍തന്നെ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1952 മുതല്‍ തന്നെ ഇന്ത്യ ശ്രമിക്കുന്നതാണ്. 52 ന് ശേഷം മരണനിരക്ക് കാര്യമായി കുറയ്ക്കാന്‍ സാധിച്ചെങ്കിലും ജനനനിരക്ക് കുറയ്ക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് 1975 ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സും ആണ്‍കുട്ടികളുടേത് 21 വയസ്സുമായി നിജപ്പെടുത്തി. 1983 ല്‍ നിലവില്‍ വന്ന നാഷണല്‍ ഹെല്‍ത്ത് പോളിസിയില്‍ പറയുന്നത് 2000 ല്‍ ജനസംഖ്യാ നിരക്ക് കുറയ്ക്കാന്‍ സാധിക്കും എന്നായിരുന്നു. (ഇതും സാധിച്ചില്ല അതായത് ഭൂവിസ്തൃതിയുടെ 2.4% മാത്രമുള്ള ഇന്ത്യയില്‍ ലോക ജനസംഖ്യ യുടെ 17% ആണ് വസിക്കുന്നത്.) ഇതിനെത്തുടര്‍ന്ന് 2000 ല്‍ പ്രത്യേകമായി ആവിഷ്ക്കരിച്ചതാണ് നാഷണല്‍ പോപ്പുലേഷന്‍ പോളിസി. ഇതിന്റെ ലക്ഷ്യങ്ങളില്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, 14 വയസ്സുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം കൊടുക്കുക, ശിശുമരണ നിരക്ക് 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 30 എന്നാക്കി കുറയ്ക്കുക, അമ്മമാരുടെ മരണം ഒരുലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ 100 എന്നാക്കി കുറയ്ക്കുക, എല്ലാ ജനന മരണങ്ങളും, വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുക, ചെറിയ കുടുംബം എന്ന സന്ദേശം വ്യാപിപ്പിക്കുക തുടങ്ങിയവ ഒക്കെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഇതില്‍ പറയുന്ന ഒരു ലക്ഷ്യത്തിലേക്ക് എത്താനും സര്‍ക്കാരിന് സാധിച്ചിട്ടില്ല.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് വേണ്ടി നിയോഗിക്കപ്പെട്ട ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ കമ്മീഷന് കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത് 2 കുട്ടികള്‍ മതി എന്നാണ്. ഇങ്ങനെ ഒരു നിയമ നിര്‍മ്മാണം നടത്തുന്നത് മനുഷ്യാവകാശ ലംഘനം ആകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇവരുടേത് സങ്കുചിത ചിന്താഗതിയാണ്. ഇക്കൂട്ടര്‍ ഇന്ത്യയെക്കുറിച്ചല്ല ചിന്തിക്കുന്നത്. ഈ രാജ്യം ഇല്ലെങ്കില്‍ ഇവിടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ഉണ്ടാകില്ലെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഒരു നിയമ നിര്‍മ്മാണം കൂടിയേ തീരൂ.
സങ്കുചിത ജാതിമത ചിന്താഗതിക്കാരും ഇവിടുത്തെ നിരക്ഷരരായ ജനങ്ങളുമാണ് ജനസംഖ്യ നിയന്ത്രിക്കാനാവാത്തതിന്റെ പ്രധാനകാരണം. സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം കഴിഞ്ഞിട്ടും 40 ശതമാനം ജനങ്ങളും നിരക്ഷരരാണ്. അറിവില്ലാത്ത ഒരു ജനത കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യും. കുട്ടികളെ ദൈവം തരുന്നതാണ് എന്ന അന്ധവിശ്വാസവും കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ കുടുംബത്തിന്റെ വരുമാനം കൂടുമെന്ന അബദ്ധധാരണയുമാണ് ഇതിന്റെ പിന്നില്‍. ഈ അവസ്ഥ മാറണമെങ്കില്‍ ജനങ്ങള്‍ക്ക് അറിവുണ്ടാകണം. അറിവുള്ള ജനതയ്ക്കേ മാറി ചിന്തിക്കാന്‍ കഴിയുകയുള്ളൂ. ഒന്നോ രണ്ടോ കുട്ടികളാണെങ്കില്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും വസ്ത്രവും അടിസ്ഥാനപരമായ വിദ്യാഭ്യാസവും നല്‍കുന്നതിന് രക്ഷിതാക്കള്‍ക്ക് സാധിക്കും. കുട്ടികളുടെ എണ്ണം കുടുന്തോറും സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഇതിന് ബുദ്ധിമുട്ട് വരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് വിദ്യാഭ്യാസ ചെലവ് ചിന്തിക്കുന്നതിനുമപ്പുറത്താണ്.
പക്ഷേ (വിവരവും വിദ്യാഭ്യാസവുമുള്ള) ഇവിടുത്തെ കത്തോലിക്കാ സഭ അവരുടെ സമുദായത്തോട് പറയുന്നത്, “നിങ്ങള്‍ കുട്ടികളെ എത്ര വേണമെങ്കിലും ജനിപ്പിച്ചോളൂ, പള്ളിയുടെ ചെലവില്‍ പഠിപ്പിച്ചോളാം” എന്നാണ്. സഭയുടെ ഉത്തരവനുസരിച്ച് കത്തോലിക്കര്‍ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലെ തന്നെ മുസ്ലിം സമുദായവും ചെറിയ കുടുംബം എന്ന ആശയത്തിലേക്ക് എത്തിയിട്ടില്ല. കുടുംബത്തില്‍ ശരാശരി അഞ്ച് കുട്ടികള്‍ വീതം അവരും എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ വരുന്ന പണം അവരുടെ ഇഷ്ടംപോലെ ചെലവഴിക്കാം എന്നൊരു സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ മാത്രം മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ പ്രത്യക്ഷത്തിലുള്ള ആസ്തി രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരും. ആയിരക്കണക്കിന് കോടി രൂപ വര്‍ഷം വരുമാനമുണ്ട്. ഇന്ത്യയെ അവരുടെ രീതിയിലേക്ക് (മതത്തിലേക്ക്, വിശ്വാസത്തിലേക്ക്) മാറ്റുന്നതിനാണിത്. ഇവിടുത്തെ വര്‍ധിച്ചുവരുന്ന ജനസംഖ്യ ഒരു പ്രശ്നമാണെന്ന് എല്ലാവര്ക്കും അറിയാം. അറിഞ്ഞിട്ടും തങ്ങളുടെ വിഭാഗത്തിന്റെ എണ്ണം കൂട്ടാന്‍ ശ്രമിക്കുകയാണ്.
എന്തായാലും ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ വരുന്ന പണം ഖജനാവിലേക്ക് പോകാത്തത് ഒരു പ്രശ്നമാണ്. സാമ്പത്തിക അന്തരമുള്ള രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. (അമ്പലങ്ങളില്‍ വരുന്ന പണം സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്) ന്യൂനപക്ഷ സമുദായങ്ങള്‍ പള്ളിയില്‍നിന്നുള്ള പണത്തിന്റെ സഹായത്തോടെ ചെറുകിട വന്‍കിട ബിസിനസ്സ് ചെയ്ത് ജീവിക്കുമ്പോള്‍, ഭൂരിപക്ഷ സമുദായങ്ങള്‍ നിര്‍മാണ മേഖലയിലും തോട്ടം മേഖലയിലും മറ്റും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നിട്ടും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൂടുതലും ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കാണ്. ഇപ്പോള്‍ തന്നെ പ്രകടമായ ഈ സാമ്പത്തിക അന്തരം ഭാവിയില്‍ ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തെ സാമ്പത്തിക അടിമത്തത്തിലേക്ക് നയിക്കും. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഈ വ്യവസ്ഥിതിക്കെതിരെ രാജ്യസ്നേഹമുള്ളവര്‍ പ്രതികരിക്കേണ്ടതാണ്. ഇവിടുത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ ആസ്തി, വരുമാനം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഇതാവശ്യമാണ്.
അനൂപ് എം.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: