ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി രോഗികളുടെ മരണ കേന്ദ്രമാകുന്നു. ചികിത്സാ പിഴവുമൂലവും ഡോക്ടറന്മാരുടെ അനാസ്ഥമൂലവും മരിക്കുന്ന രോഗികളുടെ എണ്ണം പെരുകുന്നു. ഈ മാസം രണ്ടാഴ്ചയ്ക്കിടെ 40 പേരാണ് ഇവിടെ മരിച്ചത്.
ഓരോ വര്‍ഷവും മരണനിരക്ക് വര്‍ധിക്കുന്നത് പൊതുജനങ്ങളെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുകയാണ്. 2011ല്‍ 3.98 ശതമാനമായിരുന്നു ഇവിടുത്തെ മരണനിരക്ക്. 2012ല്‍ ഇത് 4.30 ശതമാനവും, 2013ല്‍ 4.60 ശതമാനവുമായി മരണനിരക്ക് വര്‍ധിച്ചു. നൂറുപേര് അഡ്മിറ്റാകുമ്പോള്‍ അഞ്ചുപേരോളം ജീവനോടെ മടങ്ങുന്നില്ല.
പിന്നോക്ക ജില്ലയായ ആലപ്പുഴയുടെയും, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരുടെയും പ്രധാന ആശ്രയ കേന്ദ്രമാണ് വണ്ടാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: