മട്ടാഞ്ചേരി: ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്ന നടി മഞ്ജുവാര്യരുട സിനിമാ ചിത്രീകരണം കാണാന്‍ ജനത്തിരക്ക്. മട്ടാഞ്ചേരി ചെറളായി കോംഗ്കണി സമുദായ തെരുവിലാണ് മഞ്ജുവിന്റെ സിനിമാ ചിത്രീകരണം നടക്കുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന്റെതാണ് ഷുട്ടിങ്ങ്. മഞ്ജുവാര്യര്‍, കുഞ്ചന്‍, കലാരജ്ജിനി എന്നിവരടങ്ങുന്ന താരങ്ങളുടെ രംഗം ചിത്രീകരണമാണ് ചെറളായി തെരുവില്‍ നടന്നത്.
അപൂര്‍വ്വമായാണ് കൊച്ചിയില്‍ കോംഗ്കണി തെരുവുകളും, ഭവനങ്ങളും സിനിമാ ചിത്രീകരണ സെറ്റുകളായി മാറാറുള്ളത്. രണ്ടു പതിറ്റാണ്ടിന് മുമ്പ് കോംഗ്കണി സമുഹത്തിന്റെ കഥ പറയുന്ന രുഗ്മ ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കൊച്ചിയിലെ തെരുവുകളില്‍ ചിത്രികരിച്ചിരുന്നു.
മലയാള സിനിമാ ചിത്രീകരണങ്ങള്‍ക്ക് കൊച്ചിയില്‍ സെറ്റുകള്‍ ഉയരുന്നത് വര്ദ്ധിച്ചുവരുകയാണ്്. 2010ല്‍ ഒരു ചിത്രത്തിെന്റ മാത്രം ഷൂട്ടിങ്ങ് നടന്ന ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും ഒട്ടേറെ ചിത്രങ്ങളാണ് ഇപ്പോള്‍ ഷൂട്ടു ചെയ്യുന്നത്. 2013-ല്‍ അഞ്ചു സിനിമ ചിത്രീകരണങ്ങള്‍ നടന്നു. കൂടാതെ ടൂറിസം പൈതൃക- സംസ്കാരിക ഡോക്യൂമെന്ററികള്‍ക്കും കൊച്ചിയുടെ പാശ്ചാത്തലത്തില്‍ ചിത്രികരിക്കുന്നുണ്ട്. മഞ്ജുവാര്യര്‍ മുഖ്യകഥാപാത്രമായുള്ള സിനിമാ ചിത്രീകരണ സെറ്റുകളില്‍ കുട്ടികളുടെയും, സ്ത്രീകളുടെയും വന്‍ കൂട്ടമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: