തൃശൂര്‍: ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായിരുന്ന ഷാരോണിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കുളള ശിക്ഷ കേള്‍ക്കായി അമ്മ ഉഷയും സഹോദരി ഷില്‍നയും നിറകണ്ണുകളോടെയാണ് കോടതിയിലെത്തിയത്.
വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അമ്മ വിധി കേള്‍ക്കാന്‍ കോടതിമുറിയില്‍ നിന്നത്. ഒന്നാം പ്രതിക്ക് ജീവപര്യന്തം ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും മറ്റു നാലുപ്രതികള്‍ക്ക് ജീവപര്യന്തം കിട്ടാത്തതില്‍ ദുഃഖമുണ്ട്. അപ്പീല്‍ പോകുന്ന കാര്യം ചിന്തിക്കുമെന്നും അവര്‍ പറഞ്ഞു.
ചാവക്കാട് താലൂക്ക് ആശുപത്രിക്ക് അടുത്തുള്ള ചതുപ്പു പ്രദേശത്തുനിന്നും പ്രതി എടുത്തു നല്കിയ കൃത്യത്തിന് ഉപയോഗിച്ച കത്തി കേസില്‍ നിര്‍ണായക തെളിവായി. ശാസ്ത്രീയ തെളിവുകളും മൊഴികളും കുറ്റം തെളിയിക്കുന്നതിന് സഹായകരമായി. സംഭവശേഷം 2012 ജനുവരി 21ന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. സെഷന് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും വിചാരണത്തടവുകാരായിട്ട് വേഗത്തില്‍ വിചാരണ പൂര്‍ത്തീകരിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: