പത്തനംതിട്ട: റേഷന്‍ വ്യാപാരികളുടെ കമ്മീഷന് 60ല്‍ നിന്നും 200 രൂപയാക്കാമെന്ന് ഭക്ഷ്യമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന കേരളാ കോണ്‍.(ജെ)ചെയര്മാന് ജോണിനെല്ലൂരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍. കമ്മീഷന് ഉയര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കിയിട്ടില്ല. തുക എത്രയെന്ന് പറയാതെ കമ്മീഷന് വര്‍ദ്ധിപ്പിക്കുന്നകാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സമരം ആരംഭിക്കുന്നതിന് മുമ്പും, അതിന് ശേഷവും ഉറപ്പു നല്‍കുക മാത്രമാണ് മന്ത്രി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും നേടിയെടുക്കാന്‍ കഴിയാതെ മന്ത്രിയും പാര്‍ട്ടി ചെയര്‍മാനും തമ്മിലുള്ള വടംവലിയുടെ പേരില്‍ 17 ദിവസം സമരം നടത്തുകയായിരുന്നു. ഭക്ഷ്യധാന്യ വിതരണം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ മന്ത്രിയും പാര്‍ട്ടി ചെയര്‍മാനും ജനങ്ങളോട് മാപ്പുപറയണമെന്നും ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
റേഷന്‍ സമരം പിന്‍വലിച്ചതായി അസോസിയേഷന് നേതാക്കള്‍ ഹൈക്കോടതിയില്‍ എഴുതി നല്കി. തുടര്‍ന്ന് ഉച്ചയ്ക്ക് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചതായി വാര്‍ത്ത നല്കിയ ജോണിനെല്ലൂരിന് സംഘടനാ നേതൃസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. റേഷന്‍ വ്യാപാരികള്‍ക്ക് ഇനിയൊരിക്കലും കടയടച്ച് സമരം നടത്താന്‍ കഴിയാത്ത വിധം ഹൈക്കോടതി വിധി സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ജോണിനെല്ലൂരിന്റെ സമരനേട്ടം.
പത്രസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ.വി.സുരേഷ് കുമാര്‍, കലഞ്ഞൂര്‍ രാധാകൃഷ്ണന്, രവി കോട്ട, തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: