ചങ്ങനാശ്ശേരി: 2014 ഓഗസ്റ്റ് 14 സ്വതന്ത്ര്യദിനമായി ചിത്രീകരിച്ച് എംവൈഎംഎ പുറത്തിറക്കിയ കലണ്ടര്‍ വിതരണം നടത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായി. ഭാരതത്തില്‍ ജനിക്കുകയും പാക്കിസ്ഥാനോട് കൂറ് കാണിക്കുകയും ചെയ്ത നടപടി രാജ്യദ്രോഹകുറ്റമാണെന്നിരിക്കെ ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്.
ഇത്തരം സംഭവത്തിനെതിരെ മുസ്ലിം വിഭാഗത്തിലെതന്നെ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. കലണ്ടര്‍ വിവാദമായതോടെ പോലിസ് കൂടുതല്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം പോപ്പുലര്‍ഫ്രണ്ട് നടത്തിയ മാര്‍ച്ചിലും പൊതുസമ്മേളനത്തിലും ചങ്ങനാശ്ശേരിക്കു പുറത്തുള്ളവരായിരുന്നു കൂടുതലും. ഇതിനിടയില്‍ നഗരത്തില്‍ കോളാംബി ഉപയോഗിച്ചതിനും പൊലിസ് കേസ്സെടുത്തിട്ടുണ്ട്. പെരുന്നയില്‍ കുറച്ചുദിവസം മുമ്പ് ഒരു വീട്ടില്‍ മലപ്പുറംകാരായ ഒരു മുസ്ലിം യുവാവ് യുവതിയേയും കൂട്ടി വന്നിരുന്നു. നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് യുവാവും യുവതിയും രക്ഷപ്പെടുകയായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിക്കുന്നത് മലപ്പുറത്തുനിന്നുള്ള എഞ്ചിനയറിംഗ് വിദ്യാര്‍ത്ഥികളാണ്.
2014 ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനമായി ചിത്രീകരിച്ച എംവൈഎംഎ ന്ന സംഘടനയ്ക്കെതിരെ ചങ്ങനാശ്ശേരിയിലെ വിവിധ സാമുദായിക സംഘനടകള്‍ ശക്തമായി പ്രതികരിച്ചു. ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനമായി ചിത്രീകരിച്ച് കലണ്ടര്‍ വിതരണം ചെയ്ത നടപടി തികച്ചും രാജ്യദ്രോഹകുറ്റമാണെന്നും ഇതിന് മറ്റൊരു ന്യായീകരണവുമില്ലെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എസ്എന്‍ഡിപി യൂണിയന് താലൂക്ക് പ്രസിഡന്റ് കെ.വി. ശശികുമാര്‍ പറഞ്ഞു.
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനം പാക്കിസ്ഥാനില്‍ ആഘോഷിക്കുമ്പോള്‍ അത് ഇന്ത്യയിലും ബാധകമാണെന്ന് തെളിയിക്കുന്നതാണ് ഈ കലണ്ടര്‍ പ്രസിദ്ധീകരണത്തില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും വി.എസ്.എസ്. താലൂക്ക് യൂണിയന് പ്രസിഡന്റ് എം.പി. രവി ആവശ്യപ്പെട്ടു.
2014 ജനുവരി എംവൈഎംഎ പുറത്തിറക്കിയ കലണ്ടറില്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണെന്നും ഇന്ത്യയില്‍ ജനിച്ച് ഇന്ത്യക്കുതന്നെ ദോഷകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെപിഎംഎസ് താലൂക്ക് യൂണിയന് സെക്രട്ടറി എന്‍.കെ. സുരേഷ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ നയങ്ങള്‍ ഭാരതത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യദിനമായി കലണ്ടര്‍ പ്രസിദ്ധീകരണത്തിലൂടെ കാണാന്‍ കഴിയുന്നതെന്ന് എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. വിയജകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: