കോട്ടയം: പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം ഇന്ത്യയില്‍ അവധിയായി ചിത്രീകരിച്ച് കലണ്ടര്‍ പുറത്തിറക്കിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിലുള്ള മുഴുവന്‍ ആളുകള്‍ക്കെതിരെയും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദി മുസ്ലീം യംഗ് മെന്‍ അസോസിയേഷന് എന്ന സംഘടനയാണ് വിവാദ കലണ്ടര്‍ പുറത്തിറക്കിയത്. ചങ്ങനാശ്ശേരിയിലും മറ്റും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണിത്.
പാക്കിസ്ഥാനിലെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 ചുവന്ന മഷിയില്‍ അവധി ദിനമായി കാണിക്കുകയും ഇന്ത്യയിലെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 പച്ച മഷിയില്‍ അടയാളപ്പെടുത്തിയുമാണ് സംഘടന കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയെ പാക്കിസ്ഥാനാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതേസംഘടനയിലുള്ള മറ്റു ചിലര്‍ വിവാദ കലണ്ടറിനെതിരെ രംഗത്തുവന്നതിനെതുടര്ന്നാണ് ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരുന്ന ആഗസ്റ്റ് 14 സ്റ്റിക്കര്‍ ഒട്ടിച്ച് മറിച്ചതെന്നും ആഗസ്റ്റ് 14 സ്വാതന്ത്ര്യദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് എംവൈഎമ്മിലെ ചിലര്‍ വീടുകളില്‍ പ്രചാരണം നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീം ലീഗിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെയാണ് എംവൈഎമ്മിന് നേതൃത്വം നല്‍കുന്നത്. നിരോധിത സംഘടനയായ സിമിയിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധിപേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിമി പോലുള്ള സംഘടനകളുടെ അജണ്ടയാണ് ഇത്തരം സംഘടനകള്‍ ലീഗിന് ചെയ്തുകൊടുക്കുന്നത്. അത്തരം വിദേശ അജണ്ടകളാണ് കോണ്‍ഗ്രസിലേക്ക് എത്തിച്ചേരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാദ കലണ്ടര്‍ സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അന്വേഷണത്തിനാവശ്യമായ തെളിവുകള്‍ നല്‍കുമെന്നും, അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും രാധാകൃഷ്ണമേനോന് ആവശ്യപ്പെട്ടു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: