തിരുവനന്തപുരം: സംസ്ഥാനത്ത് 17 പാറമടകള്‍ക്ക് അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാറമടകള്‍ക്ക് അനുമതി നല്‍കാനുള്ള പരിസ്ഥിതി സമിതിയുടെ യോഗം ചേരാതിരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാറമടകളുടെ അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ സ്വാഭാവികമായി അനുമതി ലഭിച്ചതായി കണക്കാക്കപ്പെടും. ഈ സാഹചര്യത്തിലാണ് സമിതിയോഗം ചേര്‍ന്നത്. നിരവധി അപേക്ഷകളില്‍, അര്‍ഹതയുള്ള 17 എണ്ണത്തിനാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി മുന്‍ അധ്യക്ഷന്‍ ഡോ. എ ഇ മുത്തുനായകം 75 വയസ് പൂര്‍ത്തിയായതു കൊണ്ടാണ് രാജിവച്ചത്. പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. ഒരു അപാകതയും ഇല്ല. ചില മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ ചുമത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഉറച്ച തീരുമാനമാണ്. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാന്‍ എ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കേന്ദ്രപിന്തുണ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: