മന്ത്രങ്ങള്‍ മൂന്നുതരത്തിലുണ്ട്. താമസപ്രകൃതിയുടെ താണതരം ശക്തികളെ പ്രീണനം ചെയ്യുന്നവ; രാജസശക്തികളെ പ്രകടമാക്കുന്നവ; കേവലം സാത്വികശക്തികളെ പ്രീതിപ്പെടുത്തുന്നവ. ഈ മന്ത്രങ്ങളൊക്കെ തന്നെ വീണ്ടും രണ്ടായി തരംതിരിക്കാം. (1) ജപിക്കുകമാത്രം ചെയ്യേണ്ടുന്നവ. ഇവയുടെ അര്‍ഥം ഗ്രഹിക്കണമെന്ന് നിര്ബന്ധമേ ഇല്ല. (2) അഭീഷ്ടസിദ്ധ്യര്ഥം ദേവതാ പ്രീണനമോര്ത്ത് ചൊല്ലപ്പെടുന്ന മന്ത്രങ്ങള്‍. ഇവയുടെ അര്‍ഥം ഭക്തന് അറിഞ്ഞിരിക്കുകതന്നെ വേണം. കാരണം, എന്നാലേ അവന് മനസ്സ് ഈശ്വരവിഷയത്തില്‍ ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ. വേദമന്ത്രങ്ങള്‍ പദ്യരൂപമായും ഗദ്യരൂപമായും ഉണ്ട്. ഛന്ദോബദ്ധങ്ങളായ മന്ത്രങ്ങളാണ് ഋക്കുകള്‍. ഗദ്യത്മകങ്ങളായ മന്ത്രങ്ങളാണ് യജുസ്സുകള്‍.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: