കൊച്ചി: കുട്ടികളിലെ ഹൃദ്രോഗത്തെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ബ്രിട്ടാണിയ ടൈഗര്‍, ബായി ജെര്‍ബായി വാഡിയ ഹോസ്പിറ്റര്‍ ഫോര്‍ ചില്‍ഡ്രന്‍, ശ്രീ സിദ്ധി വിനായക് ഗണപതി ടെമ്പിള്‍ ട്രസ്റ്റ്, എന്നിവയുടെ പങ്കാളിത്തത്തോടെ മുംബൈയില്‍ ലിറ്റില്‍ ഹാര്‍ട്സ് മാരത്തോണ്‍ സംഘടിപ്പിച്ചു.
സിദ്ധി വിനായക് ഗണപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പരേല്‍, ബിജെ വാഡിയ ഹോസ്പിറ്റലില്‍ സമാപിച്ച മാരത്തോണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കു വേണ്ടി ഹൃദ്രോഗ ശസ്ത്രക്രിയകള്‍ക്കുള്ള സമഗ്രമായ കാര്‍ഡിയാക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടാക്കുകയാണ് ലിറ്റില്‍ ഹാര്‍ട്സ് മാരത്തോണിന്റെ ഉദ്ദേശ്യം. ഇക്കൊല്ലം തുടക്കം കുറിച്ച മാരത്തോണ്‍ എല്ലാ വര്‍ഷവും നടത്താനാണ് തീരുമാനം.
ബോളിവുഡ് ടൈഗറും ബ്രിട്ടാണിയ ടൈഗര്‍ അംബാസഡറും ആയ സല്‍മാന്‍ ഖാന്‍ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.
70 ശതമാനം കുഞ്ഞുങ്ങളിലും ഇരുമ്പിന്റെ അംശം കുറവാണെന്ന് കേന്ദ്രഗവണ്‍മെന്റില്‍ ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വേ വ്യക്തമാക്കുന്നുണ്ട്. 70 ശതമാനം കുട്ടികളിലും വിളര്‍ച്ചാ രോഗവും പ്രകടമാണ്. ഇത് മനസിലാക്കി 2008 മുതല്‍ ബ്രിട്ടാണിയ ടൈഗര്‍ ബിസ്ക്കറ്റില്‍ ഇരുമ്പും മറ്റു പോഷകങ്ങളും വര്‍ധിത തോതില്‍ ചേര്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: