ചങ്ങനാശേരി: ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനമായി ചിത്രീകരിച്ച് ചങ്ങനാശേരിയില്‍ ദി മുസ്ലീം യംഗ് മെന്‍ അസോസിയേഷന് പുറത്തിറക്കിയ 2014ലെ കലണ്ടര്‍ വിവാദമായി. വീടുവീടാന്തരം പ്രവര്‍ത്തകര്‍ കൊണ്ടുനടന്നു കൊടുത്ത കലണ്ടറില്‍ പാക്കിസ്ഥാനിലെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ചുവന്നമഷിയില്‍ അവധി ദിവസമായി കാണിക്കുകയും ഭാരത സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 പച്ചമഷിയില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് വിവാദമായതിനെത്തുടര്‍ന്ന് വീടുകളിലെത്തി കൊടുത്ത കലണ്ടര്‍ തിരിച്ചുവാങ്ങി ചുവന്ന അക്കത്തില്‍ 14 എന്ന് പ്രിന്റുചെയ്തിടത്ത്തിരുത്തി സ്റ്റിക്കര്‍ ഒട്ടിച്ച് തിരികെ നല്‍കുകയുമായിരുന്നു.
വെള്ളിയാഴ്ച നമസ്കാരസമയമായതിനാല് ഇക്കുറി 14നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നു പറഞ്ഞാണ് വീടുകളില്‍ കലണ്ടറുകള്‍ എത്തിച്ചത്. വെള്ളിയാഴ്ച ദിവസം മുഴുവനുള്ള അക്കങ്ങള്‍ പച്ച മഷിയിലാണ്. അതേസമയം ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച വിജയദശമി ദിനം ചുവന്ന അക്കത്തില്ത്തന്നെയാണ്. ആ മാസത്തിലെ ബാക്കി വെള്ളിയാഴ്ച ദിനങ്ങളെല്ലാം പച്ചമഷിയിലും. ഏപ്രില്‍ 18ന് ദുഖഃവെള്ളിയാഴ്ച ദിനവും ചുവന്ന അക്കത്തിലാണ്. ആ മാസത്തെ ബാക്കിവെള്ളിയാഴ്ചകള് പച്ച അക്കത്തിലും. എന്നാല്‍ ജൂണിലെ ഒരുവെള്ളിയാഴ്ചയും പച്ചഅക്കത്തില് രേഖപ്പെടുത്തിയിട്ടുമില്ല.
സ്വാതന്ത്ര്യദിനമൊഴികെ വെള്ളിയാഴ്ചകളില്‍ വരുന്ന പൊതു അവധി ദിവസങ്ങളെല്ലാം ചുവന്ന അക്കത്തില്‍ത്തന്നെ രേഖപ്പെടുത്തുകയും സ്വാതന്ത്ര്യദിനം മാത്രം പച്ചഅക്കത്തില് പ്രസിദ്ധീകരിക്കുകയുമായിരുന്നു. മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഒരുദിവസം പിന്നോട്ടുമാറ്റി പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിലാണെന്ഞ്ചുവന്ന അക്കത്തില്‍ത്തന്നെ രേഖപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം അവധിയാക്കി ചിത്രീകരിച്ച് കലണ്ടര്‍ വിതരണം ചെയ്ത എംവൈഎംഎയുടെ നടപടി ദേശദ്രോഹപരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എസ്. സജികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: