ചങ്ങനാശേരി: പാക് സ്വാതന്ത്ര്യദിനം ഇന്ത്യയില്‍ അവധിയായി ചിത്രീകരിച്ച് കലണ്ടര്‍ പുറത്തിറക്കിയ സംഭവത്തെപ്പറ്റി ചങ്ങനാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 14 സ്വാതന്ത്ര്യദിനം എന്ന് പ്രിന്റ് ചെയ്ത് കലണ്ടര്‍ വിതരണം നടത്തിയതു സംബന്ധിച്ച് കേസെടുക്കുമെന്നും എസ്ഐ വിനോദ് ‘ജന്മഭൂമി’യോട് പറഞ്ഞു.
ദി മുസ്ലീം യംഗ് മെന്‍ അസോസിയേഷന് എന്ന സംഘടന 2014ല്‍ പുറത്തിറക്കിയ കലണ്ടറിലാണ് ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനമെന്ന് ചുവന്ന അക്കത്തില്‍ രേഖപ്പെടുത്തിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 പച്ചമഷിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ദു:ഖവെള്ളിയാഴ്ചയും വിജയദശമിയുമെല്ലാം ചുവന്ന അക്കത്തില്തന്നെ കലണ്ടറിലുണ്ട്. സ്വാതന്ത്ര്യദിനം മാത്രമാണ് മാറ്റി രേഖപ്പെടുത്തിയിട്ടുള്ളത്. സംഘടനയുടെ ഈ ദേശവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മുസ്ലീം സമുദായത്തിനുള്ളില്‍ നിന്നും ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.
ചങ്ങനാശേരിയില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെയും ചിലശ്രമങ്ങള്‍ നടന്നിരുന്നു. അല്‍ഖ്വയ്ദ സ്ഥാപകനായ ഒസാമാ ബിന്‍ ലാദന് വധിക്കപ്പെട്ട 2011 മെയ് 2ന് ലാദന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മിഠായികള്‍ ക്ലിപ്പുചെയ്ത കാര്‍ഡുകള്‍ ഇവിടെ വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇതുസംബ്ധിച്ച് പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് ചങ്ങനാശേരിയിലെ ഒരു മൊബെയില്‍ കടയും സ്റ്റുഡിയോയും പോലീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കലണ്ടര്‍ പ്രചരിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: