ന്യൂദല്‍ഹി: അഴിമതിക്കാരെന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാറും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നല്കി. പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്നതിനു കാരണമായി മാറിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നാണാവശ്യം. കേസ് ഫയലില്‍ സ്വീകരിച്ച പട്യാലഹൗസ് മെട്രോപോളീറ്റന്‍ കോടതി ജഡ്ജ് ഗോമത് മിനോഷാ വാദം കേള്‍ക്കാന്‍ 22ലേക്ക് മാറ്റി. അനന്തകുമാര്‍ ബംഗളൂരുവിലെ സിവില്‍ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടിക പ്രഖ്യാപിച്ച് തന്നെ അതില്‍ ഉള്‍പ്പെടുത്തിയ സംഭവത്തിലാണ് ഗഡ്കരി കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: