ഇസ്ലാമാബാദ്: താലിബാന് 23 പാക് സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട്. 2010 മുതല്‍ മൂന്നു വര്‍ഷത്തിലേറെയായി മുഹമ്മന്‍സ് ഏജന്‍സി എന്ന പാക് താലിബാന് വിഭാഗം ബന്ദിയാക്കിവെച്ച സൈനികരെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.
ഇതോടെ ഉഭയകക്ഷി സമാധാന ചര്‍ച്ചകള്‍ പാക് സര്‍ക്കാര്‍ അവസാനിപ്പിച്ചു. കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ തുടര്‍ ചര്‍ച്ച ഉപേക്ഷിച്ചതായി സര്‍ക്കാര്‍ പ്രതിനിധിസംഘം മേധാവി ഇര്ഫാന് സിദ്ദീഖി പറഞ്ഞു.
മേഖലയില്‍ വെടിനിര്‍ത്തല്‍ സാധ്യതകള്‍ സജീവമായതിന് തൊട്ടുപിന്നാലെയാണ് ചര്‍ച്ചകളെ തീര്‍ത്തും ഇല്ലാതാക്കിയ സംഭവമുണ്ടായത്.
മുഹമ്മന്‍സ് ഏജന്‍സി താലിബാന് നേതാവ് ഉമര്‍ ഖാലിദ് ഖുര്‍സാനി മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോയിലാണ് കൊലപാതകവിവരം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം രാജ്യത്തെ നടുക്കിയ ഇത്തരം കുരുതികള്‍ അംഗീകരിക്കാനാവില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. പാക് പട്ടണമായ ഷോംഗരിയിലെ ചെക്പോസ്റ്റില്‍ വെച്ചാണ് 2010ല്‍ 23 സൈനികരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് തഹ്രീകെ താലിബാന്റെ അംഗീകാരമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: