കൊല്ലം: സോണിയയെ ചോദ്യം ചെയ്താല്‍ കോണ്‍ഗ്രസില്‍ ആരും മുതിരേണ്ടതില്ലെന്ന് വി.എം.സുധീരന്റെ താക്കീത്. കൊല്ലത്ത് കെപിസിസി-സംസ്ഥാനസര്‍ക്കാര്‍ ഏകോപനയോഗത്തിലാണ് സുധീരന് ഗ്രൂപ്പുകള്‍ പാടില്ലെന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അഭിപ്രായം അന്തിമവാക്കാണെന്ന് പ്രഖ്യാപിച്ചത്. ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ചു നേതൃയോഗം ചര്‍ച്ച ചെയ്തില്ലന്നും സുധീരന് പറഞ്ഞു. നേതാക്കന്മാര്ക്ക് ആരാധകര്‍ നല്ലതാണെന്ന കെ.സുധാകരന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുധീരന് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പുതിയ കെപിസിസി പ്രസിഡന്റ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിന്റെയോ യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെയോ സീറ്റ് സംബന്ധിച്ച പരസ്യചര്‍ച്ച വിവാദത്തിന് കാരണമാകുമെന്നും അതൊഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സ്ഥാനാര്‍ത്ഥിനിര്‍ണയത്തെ സംബന്ധിച്ചും അല്ലാതെയുമുള്ള പരസ്യപ്രസ്താവനകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലും പ്രത്യേകിച്ചു മലബാര്‍ മേഖലകളിലും പാര്‍ട്ടിയുടെ ശക്തനായ നേതാവാണ് സുധാകരന്. അദ്ദേഹം ഇക്കാര്യം ഏതവസരത്തിലാണു പറഞ്ഞതെന്നറിയില്ലെന്നും സുധീരന് പറഞ്ഞു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ നിയമനങ്ങളില്‍ മെരിറ്റും യോഗ്യതയും മാനദണ്ഡമാക്കണം. 17 പാറമടകള്‍ക്ക് അംഗീകാരം നല്കുന്നതു സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത പുനരധിവാസം സംബന്ധിച്ചു കുറച്ചുകൂടി മാനുഷികപരിഗണന നല്കി മെച്ചപ്പെട്ട പാക്കേജ് നടപ്പാക്കാന്‍ നിര്‍ദേശം നല്കി. കൂടാതെ കടല്‍കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ?നിയമം നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ വേണ്ട നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി സുധീരന് പറഞ്ഞു. അഴിമതികളെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യണം. പാര്‍ട്ടി പതിനേഴു സീറ്റുകളില്‍ മത്സരിക്കുന്നകാര്യം യു.ഡി.എഫ്. ചര്‍ച്ച ചെയ്യും. അടുത്ത നേതൃയോഗം മാര്‍ച്ച് നാലിനു ചേരും. ഇത് മുഴുവന്‍സമയ യോഗമായിരിക്കുമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: