ആറന്മുള: ആറന്മുള വിമാനത്താവള പദ്ധതിക്ക്കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്കിയ അനുമതിയെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയവര്‍ക്ക് അതിനുള്ള അര്‍ഹതയില്ലെന്ന സംസ്ഥാന അഡ്വ. ജനറലിന്റേയും കെജിഎസ് കമ്പനിയുടെയും വാദം ചെന്നൈ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ല. 1500 വര്ഷത്തിനുമേല് പഴക്കമുള്ള ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തെ വിമാനത്താവള പദ്ധതി ഹാനികരമായി ബാധിക്കുമെന്നതിനാല്‍ ഭക്തജനങ്ങള്‍ക്കു ഉല്‍കണ്ഠ ഉണ്ടെന്നും അതിനാല്‍ അപ്പീല്‍ നല്കാന് അവകാശമുണ്ടെന്നും ആറന്മുള പൈതൃക ഗ്രാമകര്മ്മസമിതിക്കു വേണ്ടി ഹാജരായ അഡ്വ. ആര്.കൃഷ്ണരാജ് ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും പദ്ധതി പ്രദേശത്തേക്ക് എത്ര ദൂരമുണ്ടെന്ന് കോടതി ആരാഞ്ഞു. 1 കിലോമീറ്റര്‍ ദൂരമെന്ന് കെജിഎസും 600 മീറ്റര്‍ ദൂരമെന്ന് പൈതൃക ഗ്രാമകര്മ്മസമിതിയും ബോധിപ്പിച്ചു.
അഡ്വ. ജനറല്‍ കോടതിയില്‍ വിമാനത്താവളത്തെ ന്യായികരിക്കുമ്പോള് സര്‍ക്കാര്‍ നടപടികള്‍ എല്ലാം വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ളതാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യം കര്‍മ്മസമിതി അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശദമായ വാദങ്ങള്‍ക്കായി മാര്‍ച്ച് 6 ലേക്ക് കേസു മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: