കാഞ്ഞിരപ്പള്ളി: കാര്‍ഷിക മേഖലയില്‍ ആധുനിക യന്ത്രസംവിധാനങ്ങളുടെ പ്രാധാന്യമേറിയ സാഹചര്യത്തില്‍ വിദഗ്ധ തൊഴിലാളികളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. ഇതിനായി കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് രൂപം നല്‍കും. കൃഷിപണികളില്‍ യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നതായും തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായും വരുന്നതോടെയാണ് മേഖലയില്‍ പരിശീലനം ലഭിച്ച തൊഴിലാളികളുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുന്നത്. തെങ്ങുകയറ്റം മുതല്‍ വിവിധ കൃഷിപണികള്‍, ഗാര്ഡന് ട്രില്ലര്‍, മിനി ട്രില്ലര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സേനയില്‍ അംഗമാകാം. സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് സംഘടന പ്രവര്‍ത്തിക്കും.
യന്ത്രോപകരണങ്ങളിലും, കൃഷി രീതിയിലും പഠനപരിശീലനം, ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍, തൊഴിലാളികളുടെ സേവനം എന്നിവ സമിതി നിര്‍വ്വഹിക്കും. ഗ്രാമഞ്ചായത്ത് പ്രസിഡന്‍്റ് ചെയര്‍മാനും കൃഷി ആഫീസര്‍ കണ്‍വീനറുമായ പഞ്ചായത്ത് തല സമിതിക്ക് കീഴിലാണ് കര്‍മ്മ സമിതി പ്രവര്‍ത്തിക്കുക. സേനയില്‍ അംഗമാകാന്‍ താല്‍പ്പര്യമുളള വ്യക്തികള്‍ 20 ന് മുന്‍പ് കാഞ്ഞിരപ്പള്ളി കൃഷി ഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: