ഒരു റാങ്ക് ഒരു പെന്ഷന്
വലിയ വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമൊന്നുമില്ലാത്ത വോട്ട് തട്ടാനുള്ള നിരവധി പദ്ധതികളുള്ളതാണ് ധനമന്ത്രി പി.ചിദംബരം ഇന്നലെ അവതരിപ്പിച്ച ബജറ്റ്. ?ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ വരുമെന്നതിനാല്‍ തങ്ങള്‍ക്ക് നടപ്പാക്കാന്‍ കഴിയാത്തവയാണ് ഇവയില്‍ പലതും.
1 ന്യൂനപക്ഷ വോട്ട് ബാങ്ക് കാത്തു രക്ഷിക്കാനുള്ള പരിപാടി ബജറ്റിലുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിന് സോണിയ സര്‍ക്കാര്‍ തങ്ങളുടെ അവസാന ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് 3711 കോടി രൂപയാണ്.
2 സൈനികരുടെ കാലങ്ങളായുള്ളആവശ്യമായ ഒരു റാങ്ക് ഒരു പെന്ഷന് നടപ്പാക്കും. മാത്രമല്ല സൈനിക പെന്ഷന് ഫണ്ടിലേക്ക് 500 കോടി മാറ്റി വച്ചതായും ബജറ്റില്‍ പറയുന്നു. ഒരേ സേവനകാലാവധിയുള്ള ഒരേ റാങ്കില്‍ വരമിച്ചവര്ക്ക് ഇനി പെന്‍ഷനും ഒരേ തുകയായിരിക്കും.
3 പുതുതായി പത്തു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഒരു ജനപ്രിയ പ്രഖ്യാപനം. എന്നാല്‍ ഇതെങ്ങനെ നടപ്പാക്കുമെന്ന ചോദ്യം സ്വാഭാവികം.
4 പൊതു മേഖലാ ബാങ്കുകള്‍ വഴി എട്ടുലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കും. പൊതു മേഖലാ ബാങ്കുകള്‍ പുതിയ 8000 ബ്രാഞ്ചുകള്‍ തുറക്കും.
5 വനിതാ ശിശു ക്ഷേമത്തിന് 2100 കോടി.
6 പഞ്ചായത്തീ രാജിന് 7000കോടി
7 റെയില്‍വേയ്ക്ക് 29000 കോടി.
8 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1200 കോടി.
9 സാമൂഹ്യ ക്ഷേമത്തിന് 6730 കോടി.
10 പത്തു ശതമാനം വര്‍ദ്ധിപ്പിച്ച് പ്രതിരോധ വകുപ്പിനുള്ള വിഹിതം 2.24 കോടിയാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍
മൂലധനസാമഗ്രികളുടെ എക്സൈസ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കി കുറച്ചു.
ചെറു കാറുകളുടേയും ബൈക്കുകളുടേയും എക്സൈസ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്ന് 8ശതമാനമാക്കി.
എസ്യുവികളുടെ എക്സൈസ് തീരുവ ആറു ശതമാനം കുറച്ച് 24 ശതമാനമാക്കി.
മൊബെയില്‍ സെറ്റുകളുടെ നികുതി 6ശതമാനമാക്കി കുറച്ചു.
അരിസൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍, ബ്ലഡ്ബാങ്ക് എന്നിവയെ സേവന നികുതിയില്‍ നിന്നും ഒഴിവാക്കി.
രൂപ അച്ചടിക്കുന്ന ബാങ്ക് നോട്ട് പേപ്പറിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
ഭക്ഷ്യ,വള,ഇന്ധന സബ്സിഡിക്കായി 2,46,397 കോടി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1,200 കോടി രൂപ.
പട്ടികജാതിക്കാര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 200 കോടി രൂപ.
ക്ഷാമ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 6000 കോടി രൂപ.
കുടിവെള്ളം സാനിറ്റേഷന്‍ മന്ത്രാലയത്തിന്
15,260 കോടി.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനായി
1,15,000 കോടി രൂപ.
പ്രധാന പ്രഖ്യാപനം കേരളത്തില്‍
കായംകുളം താപനിലയത്തിന് 22,400 കോടി. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡിന് 15 കോടി. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് 88.82 കോടി. ഇന്ത്യന്‍ റെയര്‍ എര്ത്സ് ലിമിറ്റഡ് 65.70 കോടി. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ഒരു കോടി. കാര്യവട്ടം എല്‍.എന്‍.സി.പിക്ക് 31.46 കോടി (20 കോടി). തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) 1067.23 കോടി. വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി 122.50 കോടി. ഐഎസ്ആര്‍ഒ 369.16 കോടി (356.80 കോടി). എല്പിഎസ്സി 278.05 കോടി. വിഎസ്എസ്സി 988.67 കോടി, കൊച്ചി തുറമുഖത്തിന് 42.84 കോടി, കൊച്ചി ഫാക്ടിന് 42.66 കോടി,കപ്പല്‍ ശാലയ്ക്ക് 41.10 കോടി,കൊച്ചി സാമ്പത്തികമേഖലയ്ക്ക് 6.8 കോടി,വിഎസ്എസ്സി തുമ്പ്ക്ക് 596.2 കോടി,കയര്‍മേഖലയ്ക്ക് 82.35,കോഫി ബോര്‍ഡിന് 121.80 കോടി, തേയില ബോര്‍ഡ് 117.50 കോടി, കശുവണ്ടി കയറ്റുമതി സഹകരണ ബോര്‍ഡിന് 4 കോടി,റബ്ബര്‍ ബോര്‍ഡിന് 157.51 കോടി,സ്പൈസസ് ബോര്‍ഡിന് 94.35,സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിക്ക് 120 കോടി എന്നിങ്ങനെ സംസ്ഥാനത്തുള്ള വിവിധ കേന്ദ്രസ്ഥാപനങ്ങള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: