മാനന്തവാടി : മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ്ഐയെ സ്ഥലംമാറ്റി. ഷാജു ജോസഫിനെയാണ് മാറ്റിയത്.സ്ത്രീ മുന്നേറ്റ യാത്രയ്ക്കിടെ ഉച്ച ഭാഷിണി സംബന്ധിച്ച മജിസ്ട്രറ്റിെന്റ ഉത്തരവ് അനുസരിച്ച് മൈക്ക് ഓഫ് ചെയ്തപ്പോള്‍ ബിന്ദു കൃഷ്ണ എസ്ഐക്കെതിരെ തിരിഞ്ഞതും തൊപ്പിതെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു. സമയം കഴിഞ്ഞിട്ടും മൈക്ക് ഓഫ് ചെയ്യാത്തതിനെത്തുടര്ന്നായിരുന്നു എസ്ഐയുടെ നടപടി.
ഉത്തരമേഖലാ ഐജി സുരേഷ്രാജ് പുരോഹിതാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്. കൂട്ട സ്ഥലം മാറ്റം നടത്തി അതിെന്റ മറവിലായിരുന്നു മാനന്തവാടി എസ്ഐയെയും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: